OVS - Latest NewsOVS-Kerala News

സോപാന ഒാര്‍ത്തഡോക്സ് അക്കാദമി ഉദ്ഘാടനം ചെയ്തു

വേദശാസത്രവും സംസ്ക്കാരവും സമന്വയിപ്പിച്ചുള്ള ജീവിതശൈലി അവലംബിക്കുകയാണ് ആധുനിക ലോകത്തിന്‍റെ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള മാര്‍ഗ്ഗമെന്ന് കോട്ടയം ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായോടനുബന്ധിച്ചുള്ള മാര്‍ ഈവാനിയോസ് ചൈതന്യനിലയത്തില്‍ ആരംഭിച്ച സോപാന ഒാര്‍ത്തഡോക്സ് അക്കാദമി ഉദ്ഘാടനം ചെയ്തുകൊണ്ട് ഒാര്‍ത്തഡോക്സ് ചര്‍ച്ച് ഒാഫ് അമേരിക്ക അദ്ധ്യക്ഷന്‍ ശ്രേഷ്ഠ ടിക്കോണ്‍ മെത്രാപ്പോലീത്ത പ്രസ്താവിച്ചു.

    ബഹുസ്വരത മുഖമുദ്രയായ ഭാരതീയ സംസ്ക്കാരം ലോകത്തിന് മാതൃകയാക്കാമെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ന്യുയോര്‍ക്ക് സെന്‍റ് വ്ളാഡിമര്‍ സെമിനാരി ഡീന്‍ ഡോ. ജോണ്‍ ബേര്‍, സെന്‍റ് ടിക്കോണ്‍ സെമിനാരി ഡീന്‍ ഫാ. ഡോ. സ്റ്റീഫന്‍ വൊയ്റ്റൊവിച്ച്, സോപാനാ ഡയറക്ടര്‍ ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്, ഫാ.ഡോ. ഒ. തോമസ്, ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, ഫാ. സഖറിയാ നൈനാന്‍ എന്നിവര്‍ പ്രസംഗിച്ചു. മെത്രാപ്പോലീത്തന്മാരായ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്, സഖറിയാസ് മാര്‍ നിക്കോളോവോസ് എന്നിവര്‍ പങ്കെടുത്തു.

   തോമസ് വര്‍ഗ്ഗീസ് രചിച്ച പ്രഥമ സോപാന ഗവേഷണ പ്രബന്ധത്തിന്‍റെ പ്രകാശനം ആദ്യപ്രതി ശ്രേഷ്ഠ ടിക്കോണ്‍ മെത്രാപ്പോലീത്തായ്ക്ക് ഫാ. ജോര്‍ജ്ജ് ഫിലിപ്പ് രചിച്ച ഗ്രന്ഥത്തിന്‍റെ പ്രതി ഫാ. ഡോ. ടി.ജെ. ജോഷ്വായ്ക്ക് നല്‍കി പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.

error: Thank you for visiting : www.ovsonline.in