മനുഷ്യ വംശത്തിൻ്റെ എക്കാലത്തെ യും മഹാ ചോദ്യങ്ങളിൽ രണ്ട് : (ഭാഗം-1)
മനുഷ്യ വംശത്തിൻ്റെ എക്കാലത്തെയും മഹാ ചോദ്യങ്ങളിൽ രണ്ട് :
1. മരണം എന്ത് ?
2. മരണത്തിന് ശേഷം എന്ത് ?
മരണം ഒരു വലിയ സമസ്യ. ശാസ്ത്രം എല്ലാ നേട്ടങ്ങളും കയ്യ് വരിച്ചു എന്ന് മനുഷ്യർ അഹങ്കരിക്കുമ്പോൾ അവയെ എല്ലാം തച്ചുടച്ചു കൊണ്ട് മരണം മനുഷ്യരെയും അവൻ്റെ ശാസ്ത്രത്തെയും കീഴ്പ്പെടുത്തുന്നു.
മരണം എന്ന മനുഷ്യന് അപരിഹാര്യ സമസ്യ
ഒരു ശാസ്ത്രജ്ഞനും കണ്ടെത്താൻ കഴിയാത്ത പ്രഹേളിക ആണ് മരണാനന്തരം എന്ത് എന്നത്. മരണം ജീവിതം എങ്ങിനെ ക്രമപ്പെടുത്തണം എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ‘ജനനം’ എന്ന മൂന്നക്ഷരത്തി ന്‍റെയും ‘മരണം’ എന്ന മൂന്നക്ഷരത്തിന്‍റെയും ഇടയിലുള്ള ‘ജീവിതം’ എന്ന മൂന്നക്ഷരം ആണ് നമ്മുടെ മരണത്തെ മറ്റുള്ളവർക്ക് സന്തോഷമോ ദുഃഖമോ പ്രദാനം ചെയ്യുന്നത്. മനുഷ്യന്‍റെ എല്ലാ അഹംഭാവത്തെയും തച്ചുടച്ചു കളയുന്ന പ്രതിഭാസമാണ് മരണം.
ലോകത്തിൽ എല്ലാ മനുഷ്യർക്കും അറിവുള്ളതും, ആർക്കും ഒരിക്കലും ഒഴിച്ച് കൂടാനാവാത്തതുമായ യാഥാർഥ്യവും ആണ് മരണം.
ജീവിതമെന്നത് മരണത്തിലേക്കുള്ള യാത്രയാണ് എന്ന് ചിലർ പറയുന്നു. യഥാർത്ഥത്തിൽ മരണം എന്താണ്? മരണം എന്തിനാണ് നമ്മെ കീഴ്പ്പെടുത്തുന്നത്? മരണത്തിനു ശേഷം എന്ത്? ജീവിച്ചിരിക്കുമ്പോൾ നാം മരണത്തെ എങ്ങനെയാണ് കാണേണ്ടത്? ഒരായിരം ചോദ്യങ്ങൾ സമ്മാനിക്കുന്ന മരണത്തെ ഭയാശങ്കകൾ സമീപിക്കാൻ ജീവിതത്തെ നാം എങ്ങനെയാണ് ക്രമപ്പെടുത്തേണ്ടത് ?
ശാസ്ത്രം മരണത്തെ കീഴ്പ്പെടുത്തിയൊ?
മനുഷ്യൻ എല്ലാറ്റിനെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വായത്തമാക്കൻ ജിജ്ഞാസയുള്ളവനാണ്. എല്ലാം തൊട്ടറിഞ്ഞു പരിശോധിച്ച്, അതിൽ നിന്നും ലഭിക്കുന്ന അറിവിൽ നിന്നും അവൻ അനുഭവങ്ങൾ സ്വായത്തമാക്കുന്നു. എന്നാൽ മരണത്തെ പരീക്ഷിച്ചു അറിവ് നേടിയതിനു ശേഷം അനുഭവിക്കാൻ കഴിയുന്ന ഒന്നല്ല. മനുഷ്യന്‍റെ എല്ലാ ശാസ്ത്ര വൈഭവങ്ങളുടെയും മുന്നിൽ മരണം എന്നും സമസ്യയായി നിലനില്‍ക്കുന്നു.
മനുഷ്യന്‍റെ അറിവോ അനുഭവ പരിച്ചയ്ത്താലോ ശാസ്ത്ര സാങ്കേതികത വളർച്ച കൊണ്ടോ ഉത്തരം കണ്ടെത്താൻ കഴിയുന്നില്ല.
അപ്പോൾ പിന്നെ എന്താണ് മരണ ത്തിന് പരിഹാരം ?
മരണത്തിനു ഉത്തരം നൽകുവാൻ ക്രൈസ്തവ വിശ്വാസത്തിനു കഴിയും. സഭയുടെ ലിഖിതവും അലിഖിതവുമായ പാരമ്പര്യത്തിൻ്റെ പഠനനങ്ങളിൽ നമുക്ക് ഉത്തരങ്ങൾ കണ്ടെത്തുവാൻ കഴിയും.
എന്താണ് ക്രൈസ്തവ വിശ്വാസം നൽകുന്ന ഉറപ്പ് ?
മരണത്തെ പരാജയപ്പെടുത്തിയ ഒരാൾക്ക് മാത്രമേ മരണശേഷം എന്ത് എന്നും പറയാൻ സാധിക്കൂ. മരണത്തെ പരാജയപ്പെടുത്തിയതായി ലോക ചരിത്രത്തിൽ അറിയപ്പെടുന്ന ഏക വെക്തി യേശു ക്രിസ്തു മാത്രമാണ്.
“ഇത് സത്യം എങ്കിൽ മരണം എന്ത് ?മരണ ശേഷം എന്ത് ? എന്നീ മനുഷ്യ വംശത്തിൻ്റെ എക്കാലത്തെയും മഹാ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും.”
ഉയർത്തെഴുന്നേൽക്കും എന്ന് യേശു തന്നെ കുറിച്ച് തന്നെ പ്രവചിച്ചിരുന്നു. (മത്തായി 17:22-23, മർക്കോസ് 9:31).
ശിഷ്യന്മാർ അവൻ ഉയർത്തെഴുന്നേറ്റു എന്ന് ലോകം മുഴുവൻ പ്രചരിപ്പിക്കുകയും ചെയ്തു.
യേശു യഥാർത്ഥത്തിൽ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേറ്റു എങ്കിൽ ദൈവത്തിൻറെ അതുല്യനായ പുത്രൻ ആണെന്നുള്ള അവകാശവാദത്തിന് വളരെ വിലകൽപ്പിക്കേണ്ടതാണ്.
മറിച്ച് പുനരുത്ഥാനം അഥവാ ഉയർത്തെഴുന്നേൽപ്പ് സംഭവിച്ചിട്ടില്ല എങ്കിൽ യേശുവിനെ മറ്റു തത്വചിന്തകരെ പോലെ പരാജയമായി തീർന്ന ഒരു ചരിത്ര പുരുഷനായി നമുക്ക് തള്ളിക്കളയാം.
യേശു മരിച്ചവരിൽ നിന്ന് വാസ്തവ മായി ഉയർത്തെഴുന്നേറ്റുവോ ?
തുടരും….