കൊച്ചി ഭദ്രാസന യുവജനപ്രസ്ഥാനം സമ്മേളനം നടത്തി
കൊച്ചി → ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം (ഒ.സി.വൈ.എം) കൊച്ചി ഭദ്രാസന സമ്മേളനം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യാക്കോബ് മാർ ഐറേനിയസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. പി.വൈ. ജസ്സൻ, കേന്ദ്ര ട്രഷറർ ജോജി പി.തോമസ്, കേന്ദ്ര കോ–ഓർഡിനേറ്റർ ഫാ.ബിജോ പി.രാജൻ,ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജോൺ ജോർജ്, ഫാ.പ്രിൻസ് മാത്യു, ഫാ.ജെയിംസ് വർഗീസ്, ഭദ്രാസന ജനറൽ സെക്രട്ടറി അനൂപ് സഖറിയ എന്നിവർ പ്രസംഗിച്ചു.
ഫാ. ഡി.എം.രാജു, ഫാ. ഡേവിഡ് തങ്കച്ചൻ, ഫാ. ജിയോ ജോർജ്, ഫാ.തോമസ് കെ.ഏലിയാസ്,പ്രഫ.സുനിൽ ഡി.കുരുവിള എന്നിവർ ക്ലാസുകൾ നയിച്ചു. വരയരങ്ങ്പരിപാടിക്കു കാർട്ടൂണിസ്റ്റ് ജിതേഷ്ജി നേതൃത്വം നൽകി. സമാപന സമ്മേളനം ഒസിവൈഎം പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് ഉദ്ഘാടനം ചെയ്തു. കലാ, കായിക മൽസരങ്ങളിലെ വിജയികളെയും അക്കാദമികരംഗത്തെ പ്രതിഭകളെയും അദ്ദേഹം അനുമോദിച്ചു. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ 40 ദേവാലയങ്ങളിൽനിന്നുള്ള ആയിരത്തോളം യുവാക്കൾ ലോകസമാധാനത്തിനും പ്രകൃതിസംരക്ഷണത്തിനും മനുഷ്യസുരക്ഷയ്ക്കുമായി ദീപം തെളിച്ചു പ്രതിജ്ഞയെടുത്തു.