ഡല്‍ഹി ഭദ്രാസന കണ്‍വെന്‍ഷന്‍ ജൂലൈ 23 മുതല്‍ ഗാസിയാബാദില്‍
ഡല്‍ഹി/ഉത്തര്‍പ്രദേശ് → മലങ്കര ഓര്‍ത്തഡോക് സ് സഭയുടെ ഡല്‍ഹി ഭദ്രാസനത്തിലെ മുഴുവന്‍ ഇടവകയേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന വാര്‍ഷിക സുവിശേഷ കണ്‍വെന്‍ഷന് 2016-ല്‍ ഗാസിയാബാദ് വേദിയാകുന്നു.ഡല്‍ഹി ഭദ്രാസനത്തിന്‍റെ ആത്മീയ സംഘടനയായ ഇന്ത്യന്‍ ഓര്‍ത്തഡോക് സ് ഡയസ്പോര-യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘ഡല്‍ഹി സുവിശേഷ കണ്‍വെന്‍ഷന്‍'(ഡി.ജി.സി) ജൂലൈ23,24 എന്നീ തീയതികളിലായി ഇന്ദിരാപുരം സെന്‍റ് തോമസ് സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും.ഗാസിയാബാദ് സെന്‍റ് തോമസ് ഇടവക ആതിഥേയത്വമരുളുന്ന കണ്‍വെന്‍ഷന്‍ ജൂലൈ 23 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.”അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും”(2 കൊരിന്ത്യര്‍ 12.9) എന്നതാണ് ചിന്താവിഷയം.ഫാ.ഫിലിപ്പ് കുരിവിള (നാഷണല്‍ കൗൺസിൽ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ,നാഗ്പൂര്‍) മുഖ്യ പ്രഭാഷണം നടത്തും.ഗാസിയാബാദ് സെന്‍റ് തോമസ് ഓര്‍ത്തഡോക് സ് പള്ളി വികാരി ഫാ.സജി യോഹന്നാന്‍ നേതൃത്വം നല്‍കും.