OVS-Kerala News

കോടതി വിധികളും സര്‍ക്കാര്‍ ഉത്തരവുകളും അട്ടിമറിക്കപെടുന്നു, കോലഞ്ചേരി ഇടവക ആശങ്കയില്‍

കോലഞ്ചേരി:-കോലഞ്ചേരി ഓര്‍ത്തഡോക്‍സ്‌ പള്ളിവക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോടതി വിധികളും സര്‍ക്കാര്‍ ഉത്തരവുകളെയും അട്ടിമറിച്ച് നിയമ വിരുദ്ധമായ രീതിയില്‍ അഡ്മിഷന്‍ നടത്തുന്ന പ്രിന്‍സിപ്പല്‍ ഇൻ – ചാര്‍ജ്മാരുടെയും അവര്‍ക്ക് പിന്തുണ നല്‍കുന്ന ഹയര്‍ സെകന്‍ണ്ടറി, വൊക്കേഷണൽ ഹയര്‍ സെകന്‍ണ്ടറി വകുപ്പ് ജില്ലാ തല ഉദ്യോഗസ്ഥന്മാരുടെയും നടപടിയില്‍ ഓര്‍ത്തഡോക്‍സ്‌ യുവജനപ്രസ്ഥാനം ശക്തമായി പ്രതിക്ഷേധിച്ചു. ഇടവകാംഗങ്ങളുടെ കുട്ടികൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിച്ച് മറ്റിടങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം നൽകുന്നത് സാംബത്തിക തിരിമറികൾക്കു വേണ്ടിയാണെന്ന് യോഗം നിരീക്ഷിച്ചു. പ്രിൻസിപ്പൽ ഇൻ – ചാർജ്മാരുടെ നടപടി ഇടവകയുടെ അവകാശം ഇല്ലാതാക്കി സ്കൂളിൽ അരാജകത്വം സൃഷ്ടിച്ച് സ്ഥാപനത്തെ ഇല്ലാതാക്കുവാൻ വേണ്ടിയുള്ളതാണെന്നും ഈ നടപടിയെ എന്ത് വില കൊടുത്തും എതിർക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. യുവജന പ്രസ്ഥാനം സെക്രട്ടറി ജോൺ പടിഞ്ഞാക്കര പ്രതിക്ഷേധ പ്രമേയം അവതരിപ്പിച്ചു. വികാരി ഫാ.ജേക്കബ് കുര്യൻ അദ്ധ്യക്ഷനായിരുന്നു . സഹ. വികാരി ഫാ.ലൂക്കോസ് തങ്കച്ചൻ, പള്ളി സെക്രട്ടറി എൻ.വി.ബെന്നി, യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയംഗം അജു മാത്യു, ജോയിന്റ് സെക്രട്ടറി വിനു പോൾ എന്നിവർ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in