കോലഞ്ചേരി പള്ളിയിൽ പ്രധാന പെരുന്നാളിന് കൊടിയേറി
കോലഞ്ചേരി:- കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ കാവൽ പിതാക്കന്മാരായ പരിശുദ്ധ പത്രോസ് പൗലോസ് ശ്ളീഹൻമാരുടെ ഓർമ്മ പെരുന്നാളിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറ്റം. ഇന്ന് (ജൂലൈ 3) പള്ളിയിൽ വി.കുർബാനനന്തരം നടന്ന ചടങ്ങിൽ ഫാ ജോൺ തേനുങ്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ജൂലൈ 4-ന് കാതോലിക്കേറ്റ് സെന്ററിൽ രാവിലെ 7 മണിക്ക് വി.കുർബാന, വൈകിട്ട് 6.30ന് സന്ധ്യാ നമസ്കാരം. ജൂലൈ-5 ന് രാവിലെ 7 മണിക്ക് വി.കുർബാന തുടർന്ന് പള്ളിയിൽ കബറടങ്ങിയിരിക്കുന്ന ഏഴാം മാർത്തോമ്മായുടെ 207-മത് ഓർമ്മ പെരുന്നാൾ ,6.30 ന് സന്ധ്യാ നമസ്കാരം.
ജൂലൈ 6 മുതൽ 9 വരെ 7ന് കുർബാന 6.30 ന് സന്ധ്യാ നമസ്കാരം . ജൂലൈ 10ന് വലിയ പള്ളിയിൽ 5ന് പ്രഭാത നമസ്കാരം, തുടർന്ന് വി.കുർബാന, സന്ധ്യാ പ്രാർത്ഥന. ജൂലൈ 11-ന് വലിയപള്ളിയിൽ 6ന് കുർബാന കാതോലിക്കേറ്റ് സെന്ററിൽ വൈകിട്ട് 6ന് സന്ധ്യാ നമസ്കാരം ,7.15ന് പ്രസംഗം, പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ്. പ്രധാന പെരുന്നാൾ ദിനമായ ജൂലൈ 12- ന് വലിയപള്ളിയിൽ 5 ന് കുർബാന, കാതോലിക്കേറ്റ് സെന്ററിൽ 8ന് പെരുന്നാൾ കുർബാനയ്ക്ക് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടർന്ന് പ്രസംഗം, പരീക്ഷകളിൽ ഉന്നത വിജയം നേടിയവര്‍ക്കുള്ള യുവജന പ്രസ്ഥാനത്തിന്‍റെ അവാർഡ് വിതരണം. 12ന് പ്രദക്ഷിണം തുടർന്ന് ശ്ലൈഹിക വാഴ്‌വ്, ലേലം, കൊടിയിറക്ക് തുടർന്ന് സന്ധ്യാ പ്രാർത്ഥനയോടെ പെരുന്നാൾ സമാപിക്കും.