വിധി നടത്തിപ്പിൽ ഇരട്ടത്താപ്പ് ; കട്ടച്ചിറയിൽ നിലപാട് കടുപ്പിച്ചു ഓർത്തഡോക്സ് സഭ
കോട്ടയം: സുപ്രീം കോടതിയുടെ വ്യക്തമായ വിധി ലംഘിച്ചു വിഘടിത വിഭാഗം വൈദീകനെ പ്രവേശിപ്പിച്ച് കർമ്മം നടത്തുകയും ഇടവക വികാരി ഫാ.ജോൺസ് ഈപ്പനെ തടയുകയും ചെയ്ത ജില്ലാ റവന്യൂ-പോലീസ് അധികാരികൾക്കെതിരെ കർശനമായ നിയമ നടപടികൾക്ക് ഒരുങ്ങി മലങ്കര ഓർത്തഡോക്സ് സഭ. കോടതിയലക്ഷ്യ നടപടിയുടെ ഉത്തരവാദിത്വത്തിൽനിന്നും ബന്ധപ്പെട്ടവർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രസ്താവിച്ചു.
‘സർക്കാർ യാക്കോബായ വിഭാഗത്തെ പിന്തുണയ്ക്കുന്നു.ചില ധാരണകൾ ഉണ്ടായിരിക്കാം’-വൈദീക ട്രസ്റ്റി ഫാ.ഡോ.എം ഒ ജോൺ ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടു.
കട്ടച്ചിറ സെന്റ് മേരീസ് ഓര്ത്തഡോക്സ് പള്ളിയിൽ നടന്നത് തികഞ്ഞ കോടതിയലക്ഷ്യ നടപടിയാണ്. തിങ്കളാഴ്ച്ച നടന്ന ചർച്ചയിൽ സുപ്രീം കോടതിവിധി പാലിക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഓർ ത്തഡോക്സ് സഭയ്ക്ക് ഉറപ്പു നൽകിയിരുന്നു. ഇക്കാര്യം ജില്ലാ കളക്ടറും ജില്ലാ പോലീസ് സൂപ്രണ്ടും നേരിട്ട് മാദ്ധ്യമങ്ങളെ അറിയിച്ചതുമാണ്.അതനുസരിച്ച് ശവസം സ്കാരം നടത്താന് സഭ തയാറുമായിരുന്നു.എന്നാൽ ഈ ഉറപ്പ് ലംഘിക്കുകയും ചൊവ്വാഴ്ച്ച രാവിലെ സുപ്രീകോടതിവധി ലംഘിച്ച് വിഘടിത വിഭാഗം വൈദീകനു സംരക്ഷണം നല്കുകയാണ് റവന്യൂ-പോലീസ് അധികൃതര് ചെയ്തത്. വിവരമറിഞ്ഞെത്തിയ വികാരി ഫാ. ജോൺസ് ഈപ്പനെ പോലീസ് തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന ഈ നടപടിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ സർക്കാരിന് സാധിക്കുകയില്ല. ഈ സാഹചര്യത്തിൽ , ജില്ലാ അധികാരികൾക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഓർത്തഡോക്സ് സഭ മുമ്പോട്ടുപോകും.
സുപ്രീംകോടതിയുടെ വിധികൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് നിരന്തരം പ്രസ്താവിക്കുന്ന സർക്കാർ തന്നെ ഓർത്തഡോക്സ് സഭയ്ക്ക് അനുകുലമായി ലഭിച്ച സുപ്രീം കോടതി വിധി ലംഘിക്കുവാനും അക്രമികൾക്ക് പരസ്യമായ സംരക്ഷണം നൽകുവാനും തുനിയുന്നത് ആശാസ്യമല്ല.അതിനു നിർദ്ദേശം നൽകുന്ന ഭരണ നേതൃത്വം കാട്ടുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. അധികാരികളുടെ ഇത്തരത്തിലുള്ള നടപടികൾ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായി മാത്രമേ കാണുവാൻ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
ലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |