ചുനക്കര എം.ബി.ജി യുവജന പ്രസ്ഥാനം‘യുവജന വാരാഘോഷം’11 മുതല്‍ ആരംഭിക്കും
മാവേലിക്കര : ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക് സ് പള്ളിയിലെ എം.ബി.ജി യുവജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിലുളള യുവജന വാരാഘോഷം സെപ്റ്റംബർ 11 ഞായറാഴ്ച ആരംഭിച്ച് 18 ഞായറാഴ്ച അവസാനിക്കും.യുവജന വാരാഘോഷം യുവജനപ്രസ്ഥാനം കേന്ദ്ര കോഡിനേറ്റർ വന്ദ്യ.ബിജോ രാജൻ അച്ചൻ വി.കുർബാന അർപ്പിച്ച് ഉദ്ഘാടനം നിർവ്വഹിക്കും.യുവജന വാരാഘോഷത്തോട് അനുബന്ധിച്ച് വേദ പഠനം,വി.കുർബാന,വഴിയോര പൂന്തോട്ട നിർമ്മാണം,കൗണ്ടി ക്രിക്കറ്റ് ടൂർണ്ണമെന്റ്,ഓണമിഴിവ്,ശുചീകരണം,കാരുണ്യ സ്പർശം,വിശുദ്ധ യാത്ര എന്നിവ ക്രമീകരിക്കും.
യുവജന വാരാഘോഷ സമാപനം സെപ്റ്റംബർ 18 ഞായറാഴ്ച ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പളളിയിൽ പരുമല സെമിനാരി മാനേജർ ഫാ.എം.സി.കുര്യാക്കോസ് വി.കുർബാന അർപ്പിക്കും. മാർ പക്കോമിയോസ് ശാലേം ഭവനിൽ വെച്ച് ഫാ.എം.സി.കുര്യാക്കോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.വികാരി ഫാ.കോശി മാത്യു സമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കും.ചുനക്കര മാർത്തോമാ പളളി വികാരി ഫാ.വർഗീസ് ജോർജ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.മാർ പക്കോമിയോസ് ശാലേം ഭവൻ അന്തേവാസികൾക്കുളള ഓണക്കോടി വിതരണം മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.അജി.കെ.തോമസ് നിർവ്വഹിക്കും.ഒണമിഴിവോടും ഓണ സദ്യയോടും കൂടി യുവജന വാരം സമാപിക്കുമെന്ന് വൈസ് പ്രസിഡന്റ്ശ്രീ.മനു തമ്പാൻ,സെക്രട്ടറി ശ്രീ.റോബിൻ,ജോ.സെക്രട്ടറി ശ്രീ.ജോയൽ,ട്രഷറാർ ശ്രീ.ജിൻസ് എന്നിവർ അറിയിച്ചു.
അഖില മലങ്കര കൗണ്ടി ക്രിക്കറ്റ് ടൂർണ്ണമെന്‍റ്
ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുളള യുവജന വാരാഘോഷത്തോട് അനുബന്ധിച്ച് സെപ്റ്റംബർ 12 ാം തീയതി അഖില മലങ്കര കൗണ്ടിക്രിക്കറ്റ് ടൂർണ്ണമെന്‍റ് നടത്തപ്പെടുന്നു.കായംകുളം കാദീശാ കത്തീഡ്രൽ സഹ വികാരി ഫാ.ഷിജി കോശി ടൂർണ്ണമെന്റിന്‍റെ ദ്ഘാടനം നിർവ്വഹിക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക്
9526578037
9400579162
9744573357