അഭി. ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലിത്താ ബെൽഫാസ്റ്റിൽ
ബെൽഫാസ്റ്റ്:- ഭദ്രാസന സന്ദർശനാർത്ഥം യു.കെയിൽ എത്തിയിരിക്കുന്ന മലങ്കര ഓർത്തഡോകസ് സഭയുടെ യു.കെ – യൂറോപ്പ് -ആഫ്രിക്കാ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് ബെൽഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു. ജൂൺ 18 ശനിയാഴ്ച്ച 2.30 ന് മെത്രാപ്പൊലീത്തക്ക് പള്ളിയിൽ സ്വീകരണം നൽകും. തുടർന്ന് 3.00മണിക്ക് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശിൽപ്പശാലയിൽ യുവജനങ്ങൾക്കും, കുട്ടികൾക്കും മെത്രാപ്പോലീത്ത ക്ലാസ് എടുക്കും. വികാരി ഫാ.റ്റി.ജോർജ് നേതൃത്വം നൽകും 4.30 ന് ലഘു ഭക്ഷണം, 4.45 ന് ഫാമിലി റിട്രീറ്റ്, 6.15 ന് സന്ധ്യ നമസ്കാരം ജൂൺ 19 ഞായറാഴ്ച്ച 9.00 മണിക്ക് പ്രഭാത നമസ്കാരം തുടർന്ന് നടക്കുന്ന വിശുദ്ധ കുർബ്ബാനക്ക് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും തുടർന്ന് 12.00 മണിക്ക് സ്നേഹ വിരുന്ന്. കൂടുതൽ വിവരങ്ങൾക്ക് :- ഫാ.റ്റി.ജോർജ് (വികാരി): 00353870693450 , ഷൈൻ ചെറിയാൻ (ട്രസ്റ്റി): 07888829605, സജി എബ്രഹാം (സെക്രട്ടറി):07877247623 .