OVS-Kerala News

വരിഞ്ഞവിള സെന്റ് മേരീസ് സ്കൂളിൽ സൗജന്യ വിദ്യാഭ്യാസ പദ്ധതിക്കുള്ള ചെക്ക്‌ കൈമാറി

വരിഞ്ഞവിള:- മിയ്യണ്ണൂർ വരിഞ്ഞവിള സെന്റ് മേരീസ് സെൻട്രൽ സ്കൂളിലെ സൗജന്യ വിദ്യാഭ്യാസ പദ്ധതിക്കായി വരിഞ്ഞവിള സെന്റ് മേരീസ് ട്രസ്റ്റ് 18 ലക്ഷം രൂപ അനുവദിച്ചു. നെടുമ്പന, പൂയപള്ളി, ആദിച്ചനല്ലൂർ, ചാത്തന്നൂർ,കല്ലുവാതുക്കൽ, വെളിനല്ലൂർ, വെളിയം, പഞ്ചായത്തുകളിൽനിന്ന് തിരഞ്ഞെടുക്കുന്ന 180 വിദ്യാർഥികൾക്കാണ് സൗജന്യ വിദ്യാഭ്യാസം നൽകുന്നത്.ഇവർക്ക് ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്നതിനുള്ള എല്ലാ ചെലവുകളും വരിഞ്ഞ വിള സെന്റ് മേരീസ് ട്രസ്റ്റ് വഹിക്കും. വാഹന സൗകര്യം നൽകും. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി തലം വരെ പഠിക്കാനുള്ള സ്കോളർഷിപ്പും നൽകും.
പദ്ധതിക്കുള്ള ആദ്യ ഗഡുവായാണ് 18 ലക്ഷത്തിന്റെ ചെക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്റര് ശ്രീരാഗ് നമ്പൂതിരിക്ക് മനേജിങ് ട്രസ്റ്റി ഫാ.കോശി ജോർജ് വരിഞ്ഞവിള കൈമാറിയത്. ജാതി മത വ്യത്യാസമില്ലാതെ   മിടുക്കരായ വിദ്യാർഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
താത്പര്യമുള്ള രക്ഷിതാക്കൾ 26 ന് മുമ്പായി സ്കൂൾ ഓഫിസിലെത്തി അപേക്ഷ നൽകണമെന്ന്
പ്രിൻസിപ്പൽ അറിയിച്ചു.

error: Thank you for visiting : www.ovsonline.in