മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഓസ്ട്രേലിയയില്‍ പുതിയ കോണ്‍ഗ്രിഗേഷന്‍
ബ്രിസ്ബൈന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ ക്വീന്‍സ്ലാന്‍ഡിലെ സണ്‍ഷൈന്‍ കോസ്റ്റില്‍ പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു. ഓസ്ട്രേലിയയിലെ ഏഴാമത്തെ കോണ്‍ഗ്രിഗേഷനാണ് ഇത്. ഓസ്ട്രേലിയ ഉള്‍പ്പെടുന്ന ചെന്നൈ ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറസിന്‍റെ ആശീര്‍വാദത്തോടെ ആരംഭിച്ച കോണ്‍ഗ്രിഗേഷന്‍റെ ഉദ്ഘാടനവും ആദ്യ കുര്‍ബാനയും ജൂണ്‍ നാലിന് കലൌന്ദ്ര ക്വീന്‍സ്ട്രീറ്റ് യുണൈട്ടിംഗ് ചര്‍ച്ചില്‍ നടന്നു. വികാരി ഫാ. അജീഷ് അലക്സ് ആദ്യകുര്‍ബാന അര്‍പ്പിച്ചു. യോഹന്നാന്‍ ചാക്കോ ആണ് കോണ്‍ഗ്രിഗേഷന്‍റെ സെക്രട്ടറി.