പരിസ്ഥിതിയെ സ്നേഹിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യത:പരിശുദ്ധ കാതോലിക്കാ ബാവാ
പങ്ങട:- പരിസ്ഥിതിയെ സ്നേഹിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം വാർഷിക സമ്മേളനവും പരിസ്ഥിതി ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു.
യുവജന പ്രസ്ഥാനം പ്രസിഡന്റ് യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പൊലീത്ത, ഫാ. തോമസ് വർഗീസ്, ഫാ. ഡോ.വർഗീസ് വർഗീസ്, ഫാ. ഫിലിപ് തരകൻ, ഫാ.കുര്യാക്കോസ് മാണി, ഫാ. മർക്കോസ് ജോൺ, ജോജി പി.തോമസ്, എൻ.എ.അനിൽ മോൻ, ഷിജോ മാത്യു, ബോബിൻ മർക്കോസ്, സിബിൻ ദാനിയേൽ, റെനിൽ രാജൻ, അലൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.