കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും മാർച്ച് 2 ന് കണ്ടനാട് കത്തീഡ്രലിൽ
തൃപ്പൂണിത്തുറ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് വെസ്‌റ്റ് ഭദ്രാസനദിനവും കുടുംബ സംഗമവും ഭദ്രാസനത്തിലെ തലപ്പള്ളിയായ പുരാതനമായ കണ്ടനാട് വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രലിൽ പ്രത്യേകം തയ്യാറാക്കുന്ന നാലാം മാർത്തോമ്മാ നഗറിൽ മാർച്ച് 2ന് നടക്കും.
ഭദ്രാസന ദിനാഘോഷത്തിന് മുന്നോടിയായി മാർച്ച് 1 ന് ഏഴാം മാർത്തോമ്മാ കബറടങ്ങിയിട്ടുള്ള കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നിന്നും കണ്ടനാട് വെസ്‌റ്റ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കാതോലിക്കേറ്റ് പതാക വാഹന പ്രയാണം ആരംഭിക്കും.
വൈകീട്ട് 5 ന് പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ കാതോലിക്കാ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ സമ്മേളന നഗരിയിൽ പതാക ഉയർത്തും. ഞായറാഴ്ച്ച രാവിലെ 8 ന് കണ്ടനാട് പള്ളിയിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന ഉച്ചക്ക് 2.30 ന് കണ്ടനാട് പള്ളി ഗായക സംഘം നേതൃത്വം നൽകുന്ന ഗാന ശുശ്രൂഷ വൈകീട്ട് 3 ന് ആരംഭിക്കുന്ന പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
കണ്ടനാട് വെസ്‌റ്റ് സഹായ മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് അധ്യക്ഷത വഹിക്കും. പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തും.വൈദീക ട്രസ്‌റ്റി ഫാ.ഡോ . തോമസ് അമയിൽ, അത്മായ ട്രസ്‌റ്റി റോണി വർഗീസ് എബ്രഹാം,അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ തുടങ്ങിയ ഭാരവാഹികളും ജനപ്രതി നിധികളും പങ്കെടുക്കും.
കണ്ടനാട് വെസ്‌റ്റ് ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നുമായി 3000 ഓളം വിശ്വാസികൾ കുടുംബ സംഗമത്തിൽ പങ്കെടുക്കും. വാഹന പാർക്കിംഗ് കണ്ടനാട് സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഓർത്തഡോക്സ് സുറിയാനിസഭയുടെ നിരവധി ചരിത്ര സംഭവങ്ങൾക്ക് വേദിയായ കണ്ടനാട് കത്തീഡ്രലിൽ ആദ്യമായി നടക്കുന്ന ഭദ്രാസന ദിനാഘോഷത്തിനും കുടുംബ സംഗമത്തിനും വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തിയതായി ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസ് പൂവത്തിങ്കൽ, കണ്ടനാട് പള്ളി വികാരി ഫാ. ഐസക് മട്ടമ്മേൽ കോർഎപ്പിസ്കോപ്പ ,ഭദ്രാസന കൗൺ സിൽ അംഗം ഫാ.മാത്യു മാർ ക്കോസ്,കണ്ടനാട് പള്ളി സഹ വികാരി ഫാ.ബേസിൽ ജോർജ്‌ജ്,പബ്ലിസിറ്റി കൺവീനർ ഫാ.ജിത്തു മാത്യു ഭദ്രാസന കൗസിൽ അംഗങ്ങളായ സജി വർക്കിച്ചൻ, അജു എബ്രഹാം, സഭ മാനേജിംഗ് കമ്മിറ്റിയംഗം വി.കെ.വർഗീസ് ,കൺവീനർ ത മ്പി തുടിയൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.