ഔഗേൻ മാർ ദിവന്നാസിയോസിന്റെ ഓർമപ്പെരുന്നാൾ; ഭക്തിനിർഭരമായി റാസ
വാകത്താനം:- വള്ളിക്കാട്ട് ദയറായിൽ കബറടങ്ങിയ ഔഗേൻ മാർ ദിവന്നാസിയോസിന്റെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് പ്രാർഥനയും റാസയും നടത്തി. സന്ധ്യാനമസ്കാരത്തിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിച്ചു. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്, ഡോ. ജോഷ്വാ മാർ നിക്കോദീമോസ് എന്നിവർ സഹകാർമികരായിരുന്നു.
ഫാ. ജിജിൻ ബേബി കൈപ്പട്ടൂർ അനുസ്മരണ പ്രസംഗം നടത്തി. തുടർന്നു നടന്ന റാസയിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. ഇന്നു രാവിലെ പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, അനുസ്മരണ പ്രസംഗം, പഠനോപകരണ കിറ്റ് വിതരണം, വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം എന്നിവ നടക്കും.