OVS-Kerala News

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുമായി ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനം

ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും, ശുചീകരണ ദിനവും ജൂൺ 5 നു ഉച്ചക്കു 2 മണിക്ക്‌ ഭദ്രാസന യുവജനപ്രസ്ഥാന അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി.  ബസ്‌ സ്റ്റാൻഡിൽ ആരംഭിക്കും. അതിനു ശേഷം പ്രകാശഗിരി സെന്റ്‌ മേരീസ്‌ യുവജന പ്രസ്‌ഥാനത്തിന്റെയും ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വൃക്ഷതൈ വിതരണവും നടത്തപ്പെടും. ചെങ്ങന്നൂർ എം.എൽ.എ. അഡ്വ. കെ കെ രാമചന്ദ്രൻനായർ  പരിപാടികൾ ഉദ്ഘാടനം ചെയ്യും. റവ.ഫാ.ടിജു എബ്രഹാം അദ്ധ്യക്ഷതവഹിക്കും. റവ.ഫാ.തോമസ്‌ കൊക്കപറമ്പിൽ, റവ.ഫാ. തോമസ്‌ വർഗ്ഗിസ് അമയിൽ, റവ.ഫാ. ഫെലിക്സ് യോഹന്നാൻ, സജി പട്ടരുമഠം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും എന്നും  യുവജനപ്രസ്ഥാനം ഭദ്രാസന സെക്രട്ടറി ജോബിൻ കെ. ജോർജ് അറിയിച്ചു.

error: Thank you for visiting : www.ovsonline.in