നാഗഞ്ചേരി ഇടവകയിൽ സമാന്തര ഭരണം നിരോധിച്ചു
നാഗഞ്ചേരി പള്ളിയിൽ സമാന്തര ഭരണം നിരോധിച്ചുകൊണ്ട് ബഹുമാനപെട്ട ഹൈക്കോടതി ഉത്തരവായി. അങ്കമാലി ഭദ്രാസനത്തിൽ പെട്ട നാഗഞ്ചേരി പള്ളിയിൽ 1934 ഭരണഘടനാ അംഗീകരിക്കുന്നവർക്ക് മാത്രമേ ഇടവക ഭരണത്തിൽ ഇടപെടാൻ ആകൂ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബഹു ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. 1934 ഭരഘടന അംഗീകരിക്കാത്തവർക്ക് ഇടവക ഭരണത്തിൽ പൂർണ നിരോധനമാണ് കോടതി ഏർപ്പെടുത്തിയിരിക്കുന്നത്. സെക്ഷൻ 92 മലങ്കര സഭയുടെ ഇടവക വ്യവഹാരങ്ങളിൽ ആവശ്യമില്ല എന്ന ബഹു.ഹൈക്കോടതിയുടെ കണ്ടതലാണ് ഈ വിധിയിൽ ഏറ്റവും ശ്രദ്ധേയം.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
https://ovsonline.in/articles/malankara-sabha-court-order/