പടിഞ്ഞാറേക്കര സെന്റ് തോമസ് പള്ളിയിൽ മേടമാസപ്പെരുന്നാളും പുതിയ ദേവാലയ ശിലാസ്ഥാപനവും
ആലപ്പുഴ/എടത്വ ⇒ തലവടി പടിഞ്ഞാറേക്കര സെന്റ് തോമസ് ഓർത്തഡോക്സ് സുറിയാനിപ്പള്ളി (കുഴീപ്പള്ളി) യിൽ മേടമാസപ്പെരുന്നാൾ കൊടിയേറി. വികാരി ഫാ. ജേക്കബ് ഏബ്രഹാം മുഖ്യകാർമികത്വം വഹിച്ചു.തുടർന്ന് ആധ്യാത്മിക സംഘടനകളുടെ വാർഷിക ആഘോഷവും നടന്നു. ട്രസ്റ്റി തോമസ് അലക്സാണ്ടർ അമ്പ്രയിൽ, സെക്രട്ടറി ജോൺ ബാബു പനയ്‌ക്കാമുറ്റത്ത്, കൺവീനർ ജോർജ് തോമസ് കണ്ണമ്മാടത്ത് എന്നിവർ നേതൃത്വം നൽകി.
12നു 8.15നു ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന കുർബാനയ്ക്കു ശേഷം 10.30നു പുതിയ ദേവാലയ ശിലാസ്ഥാപനവും 7.30നു റാസയും നടക്കും. 13ന് 8.15നു ഡോ.ജോസഫ് മാർ ദിവന്നാസിയോസിന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന. രണ്ടിനു പ്രദക്ഷിണം.നാലിന് ആശീർവാദം, കൊടിയിറക്ക്.