മാമ്മലശ്ശേരി പള്ളിയില്‍ പ്രധാന പെരുന്നാള്‍ കൊടിയേറി ;വര്‍ഷങ്ങള്‍ക്കു ശേഷമുള്ള പെരുന്നാള്‍ ആഘോഷമാക്കാനൊരുങ്ങി നിവാസികളും
പിറവം » വ്യവഹാരങ്ങളും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ നാല് വര്‍ഷങ്ങള്‍ക്കു ശേഷം മാമ്മലശ്ശേരി മാര്‍ മിഖയേല്‍ ഓര്‍ത്തഡോക് സ് പള്ളിയില്‍ പ്രധാന പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്നു. പെരുന്നാളിന് തുടക്കംകുറിച്ചു വികാരി റവ.സി.കെ ജോണ്‍ കോര്‍ എപ്പിസ്കോപ്പ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.വികാരി ഫാ.ജോര്‍ജ് വേമ്പനാട്ടും നൂറു കണക്കിനു വിശ്വാസികളും വി.കുര്‍ബാനന്തരം നടന്ന ചടങ്ങില്‍ സംബന്ധിച്ചു.മെയ് 14,15(ശനി,ഞായര്‍) തീയതികളിലാണ് പെരുന്നാള്‍.നാടിന്‍റെ ഐശ്വര്യമായ പള്ളിയില്‍ മുടങ്ങിയ പെരുന്നാള്‍ ആഘോഷമാക്കാനൊ രുങ്ങുകയാണ് മാമ്മലശ്ശേരി നിവാസികള്‍.
മെയ് പതിനാലിന് 8-ന് വി.കുര്‍ബാന,7-ന് സന്ധ്യാ പ്രാര്‍ത്ഥന,8-ന് വാദ്യമേളങ്ങളുടെ ഡിസ്പ്ലേ,8.30-ന് പ്രദക്ഷിണം,10-ന് ആശീര്‍വാദം.മെയ് പതിനഞ്ചിന് 7.30-ന് പ്രഭാത പ്രാര്‍ത്ഥന,8.30-ന് വി.കുര്‍ബാന,11.30-ന് മാലാഖ രൂപം എഴുന്നള്ളിപ്പ് ,12.30-ന് പ്രദക്ഷിണം,1-ന് ആശീര്‍വാദം,സമൂഹ സദ്യ.മാര്‍ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള വിരളവും അതിപുരാതന ദേവാലയമാണിത്.റസീവര്‍ അഡ്വ.ജോണ്‍ കെ ജോര്‍ജ് മേല്‍നോട്ടം വഹിക്കും
കുരിശിൻതൊട്ടി വൃത്തിയാക്കാൻ ഹൈന്ദവ സഹോദരന്റെ കഠിനാദ്ധ്വാനം
മാമ്മലശ്ശേരി മാർ മീഖായേൽ പള്ളി വക കാവുംകട കുരിശിൻതൊട്ടിയാലാണ് ഹൈന്ദവ സഹോദരനായ സതീശന്‍ പുല്ല് ചെത്തി വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടത്
![]() |
റേഷൻകടയിൽ ജീവനക്കാരനായ സതീശൻ ജോലി കഴിഞ്ഞ് എത്തിയ ശേഷം രാത്രിയിൽ മെഴുകുതിരി വെളിച്ചത്തിലാണ് കുരിശിൻതൊട്ടിയിലെ പുല്ല് ചെത്തി വൃത്തിയാക്കിയത്.14,15 തീയതികളിൽ നടക്കുന്ന പെരുന്നാളിന് മുന്നോടിയായി കുരിശടി പെയിന്റ് ചെയ്തെങ്കിലും കുരിശിൻതൊട്ടി പുല്ല് നിറഞ്ഞ് കിടക്കുകയായിരുന്നു.
![]() |
സമീപവാസികളായി നിരവധി ഇടവകാംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും അവരാരും ഇക്കാര്യത്തിന് തുനിയാതിരുന്നപ്പോഴാണ് സതീശൻ മുന്നിട്ടിറങ്ങിയത് .നാല് വർഷത്തിന് ശേഷം നടക്കുന്ന പെരുന്നാൾ ഗംഭീരമാക്കാൻ ഹൈന്ദവ സഹോദരങ്ങൾ ആവേശത്തോടെ രംഗത്തിറങ്ങിയിട്ടുണ്ട്.