ചൂരപ്പാടിൽ കെ.സി പുന്നൂസ് വലിയച്ചൻ അന്തരിച്ചു
വാകത്താനം/കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയിലെ ഏറ്റവും മുതിർന്ന വൈദീകനായ ചൂരപ്പാടിൽ കെ.സി പുന്നൂസ് വലിയച്ചൻ (105) അന്തരിച്ചു .പരിശുദ്ധ സഭയുടെ രണ്ടാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് പ്രഥമൻ ബാവായുടെ സഹോദര പുത്രനാണ്.സുറിയാനി പണ്ഡിതനായിരുന്ന ചൂരപ്പാടിൽ വലിയച്ചൻ 13 -ാം വയസിൽ ശെമ്മാശനായി.18 -ാം വയസിൽ വൈദീക സ്ഥാനം ലഭിച്ചു .മലങ്കര സഭാ ഭാസുരൻ പരിശുദ്ധനായ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസ്യോസ് തിരുമേനിയാൽ പട്ടം നൽകപ്പെട്ട പുരോഹിതരിൽ ജീവിച്ചിരിക്കുന്നു അവസാന വ്യക്തിയായിരുന്നു വിടവാങ്ങിയത്.മലങ്കര ഓർത്തഡോക്സ് സഭയുടെ ഒന്നു മുതൽ എട്ട് കാതോലിക്ക ബാവാമാരെ നേരിൽ കാണുവാനും കൂടെ ആത്മീയ ശുശ്രൂഷ ചെയ്യുവാനും ചൂരപ്പാടിൽ വലിയച്ചൻ ഭാഗ്യം ലഭിച്ചു . പൊങ്ങന്താനം സെന്റ്. തോമസ് പള്ളിയിൽ 48 വർഷവും വള്ളിക്കാട്ട് ദയറ സെന്റ്.മേരീസ് പള്ളി തുടങ്ങി കോട്ടയം ഭദ്രാസനത്തിലെ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ പരേതയായ അന്നമ്മ പുന്നൂസ് ,മക്കള്‍ മൂന്ന് .സംസ്കാരം പിന്നീട്