ക്രിസ്മസ് – പുതുവത്സര സംഗമം ഒരുക്കി ഓർത്തഡോക്സ് സഭ ; ‘മൈത്രി’ ആശംസകളുമായി നേതാക്കൾ
തിരുവനന്തപുരം :സ്വാതന്ത്ര്യത്തിന് ഭീഷണി നേരിടുന്ന കാലത്ത് സ്നേഹവും സാഹോദര്യവും പങ്ക് വെയ്ക്കുന്ന കൂട്ടായ്മകൾക്ക് വലിയ പ്രസക്തി ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഓർത്തഡോക്സ് സഭ തലസ്ഥാന നഗരിയിൽ നടത്തിയ ക്രിസ്മസ് – പുതുവത്സര സംഗമം മൈത്രി 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മത മൈത്രിയുടെ സന്ദേശം ഉൾകൊള്ളുന്നതിന് നന്ദിയുണ്ടെന്ന് കൂട്ടായ്മയ്ക്ക് അധ്യക്ഷത വഹിച്ച പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവ. മന്ത്രിമാർ, സാമൂഹിക സംസ്കാരിക പ്രമുഖർ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.തിരുവനന്തപുരം ഭദ്രാസന അധിപൻ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് ആശംസകൾ അറിയിച്ചു.
