യുവജന പ്രസ്ഥാനം കേന്ദ്ര കളമേള : ചെങ്ങന്നൂരിന് കിരീടം ; മാവേലിക്കരക്കും മലബാറിനും രണ്ടും മൂന്നും സ്ഥാനങ്ങൾ
പിറവം : യുവജനങ്ങളുടെ സർഗാത്മക കഴിവുകൾ വളർത്തുന്ന കലാമേളകൾ മാതൃകാപരമെന്ന് അഡ്വ ഫ്രാൻസിസ് ജോർജ് എം.പി. ലഹരി വിപത്തുകളിലേക്ക് വഴിതെറ്റുന്ന യുവസമൂഹത്തെ പുതിയ പാതയിലേക്ക് നയിക്കുവാൻ കലാ-കായിക കൂട്ടായ്മകളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര കലാമേള ജ്വാല 2026 പാമ്പാക്കുട എംടിഎം സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി മാത്യു അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബേബി, ചലച്ചിത്രതാരം കുമാരി മീനാക്ഷി അനൂപ്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ജോമോൾ,ആൻസി പൗലോസ്,കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, കേന്ദ്ര ട്രഷറര്‍ രെഞ്ചു എം ജോയ്, ഫാ പോൾ ജോൺസ് കോനാട്ട്,ഫാ ടോം ബേബി, ഫാ വർഗീസ് പി വർഗീസ്, പേൾ കണ്ണേത്ത്, ഗിവിസ് മാർക്കോസ്, ഷൈയിസ് എ ജെ, നമീഷ് രാജു, അബു എബ്രഹാം വീരപ്പള്ളി, അനീഷ് ജേക്കബ്, എന്നിവർ സംസാരിച്ചു. 8 വേദികളിലായി ആയിരത്തിലധികം യുവതി യുവാക്കൾ മത്സരങ്ങളിൽ പങ്കെടുത്തു.സമാപന സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനം ഓവരോൾ ചാമ്പ്യൻന്മാരായി.മാവേലിക്കര,മലബാർ ഭദ്രാസന യുവജന പ്രസ്ഥാനങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ അലങ്കരിച്ചു.
