തൃക്കുന്നത്ത് ഓർത്തഡോക്സ് സെമിനാരിയിൽ പെരുന്നാൾ മഹാമഹം
ആലുവ:- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന പുണ്യശ്ലോകന്മാരായ അങ്കമാലി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത അമ്പാട്ട് ഗീവറുഗ്ഗീസ് മാർ കൂറിലോസ് തിരുമനസ്സിന്റെ 125-ാം ഓർമ്മപ്പെരുന്നാളും , കടവിൽ മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, കുറ്റിക്കാട്ടിൽ പൗലോസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, വയലിപ്പറമ്പിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഡോ. ഫീലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളും ,പരി.ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 10-ാം ഓർമ്മപ്പെരുന്നാളും 2016 ജനുവരി 25, 26 തിയതികളിൽ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ പൌരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലിത്തയുമയ പരി മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിലും അഭി.തിരുമേനിമാരുടെ സഹകരണത്തിലും ഭക്തിപുരസരം കൊണ്ടാടുന്നു.
ഇന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം പരിശുദ്ധ കാതോലിക്ക ബാവ പിതാക്കന്മാരുടെ കബറിങ്കൽ ധൂപപ്രാർത്ഥന നടത്തി. തുടർന്ന് പെരുന്നാളിനോട് അനുബന്ധിച്ച് മർത്തമറിയം സമാജത്തിന്റെ സമ്മേളനം നടത്തി. ഉച്ചകഴിഞ്ഞ് അഖില മലങ്കര യുവജനസംഗമം നടത്തി . അങ്കമാലി, കൊച്ചി, കണ്ടനാട്, കോട്ടയം, നിരണം, ചെങ്ങന്നൂർ, മാവേലിക്കര തുടങ്ങിയ ഭദ്രാസനങ്ങളിൽ നിന്നും വിശ്വാസികൾ തൃക്കുന്നത് സെമിനാരിയിൽ എത്തി പെരുനാളിൽ സംബന്ധിച്ചു. ഓർത്തഡോൿസ് വിശ്വാസസംരക്ഷകൻ പ്രവർത്തകരുടെ സജീവ സാന്നിധ്യം മുൻ വർഷങ്ങളിലെപോലെ തന്നെ ഇത്തവണയും പെരുനാളിന് ഉണ്ടായിരുന്നു.