യാക്കോബായ വിഭാഗത്തിന് തിരിച്ചടി ; മത സ്പർദ്ധ വളർത്തുന്ന വ്യാജ പേജുകളിൽ ഒന്നിന് പൂട്ട്
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്കും, സഭയുടെ പരമാധ്യക്ഷനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ച വ്യാജ ഫെയ്സ്ബുക്ക് പേജിനെതിരെ നടപടി സ്വീകരിച്ച് കേരള പോലീസ്. ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ എന്ന പേജിനോട് സാമ്യം തോന്നുന്ന വ്യാജപേജിന്റെ ഇന്ത്യയിലെ പ്രവർത്തനം തടഞ്ഞു. സഭയുടെ പരാതിയിൽ അന്വേഷണം നടത്തിയ സൈബർ സെൽ മെറ്റയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

