OVS - Latest NewsOVS-Kerala News

തൃക്കുന്നത്ത് സെമിനാരി പെരുന്നാൾ ജനുവരി 25 ,26 തീയതികളിൽ

ആലുവ : അങ്കമാലി ഭദ്രാസന ആസ്ഥാനമായ തൃക്കുന്നത്ത് സെമിനാരി പെരുന്നാൾ ജനുവരി 19 ന് കൊടിയേറും. സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന ഭദ്രാസന മെത്രാപ്പോലീത്താമാരായി നയിച്ച അമ്പാട്ട് ഗീവർഗ്ഗീസ് മാർ കൂറിലോസ് ,കടവിൽ പൗലോസ് മാർ അത്താനാസിയോസ് ,കുറ്റിക്കാട്ടിലിൽ പൗലോസ് മാർ അത്താനാസിയോസ്,വയലിപ്പറമ്പിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് ,കല്ലുപുരയ്‌ക്കൽ ഗീവർഗ്ഗീസ് മാർ തെയോഫിലോസ് എന്നീ പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ മുഖ്യ കാർമ്മീകത്വത്തിൽ നടത്തപ്പെടുകയാണ്.

പെരുന്നാളിന് തുടക്കം കുറിച്ച് കൊടിയേറ്റം ജനുവരി 19 ന് വിശുദ്ധ കുർബ്ബാനന്തരം ഭദ്രാസന അധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പൊസ് മെത്രാപ്പോലീത്താ നിർവ്വഹിക്കും.25 ന് രാവിലെ 7 മണിക്ക് കുർബ്ബാന,
വൈകീട്ട് 6 മണിക്ക് പരിശുദ്ധ കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ സന്ധ്യ നമസ്കാരം,7 മണിക്ക് ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ,സഭാ വർക്കിംഗ് കമ്മിറ്റിയംഗം ഫാ.ജേക്കബ് കുര്യൻ അനുസ്‌മരണ പ്രസംഗം നടത്തും,7 .30 ക്ക് പ്രദക്ഷിണം,9 മണിക്ക് ആശീർവാദം ,നേർച്ച സദ്യ.

പെരുന്നാളിന്റെ പ്രധാന ദിനമായ 26 ന് 8 മണിക്ക് പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യ കാർമ്മീകത്വത്തിൽ വിശുദ്ധ കുർബ്ബാനയും അതേത്തുടർന്ന് പ്രദക്ഷിണവും ആശീർവാദവും നേർച്ച വിളബും നടക്കും.

error: Thank you for visiting : www.ovsonline.in