പരുമല പെരുന്നാൾ : തീർത്ഥാടന വാരാഘോഷത്തിന് തുടക്കം കുറിക്കാൻ ഗവർണ്ണരെത്തും
തിരുവനന്തപുരം : പ്രസിദ്ധമായ പരുമല പെരുന്നാളിനോട് അനുബന്ധിച്ചു തീർത്ഥാടനവാരാഘോഷം ഉദ്ഘാടനം ചെയ്യുന്നതിന് ബഹു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് എത്തും. അർലേകറിനെ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധിനിധി സംഘം രാജ്ഭവനിലെത്തി ക്ഷണിച്ചു.
മലങ്കര ഓർത്തഡോക്സ് സഭ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാദർ എൽദോസ് ഏലിയാസ്, പരുമല കൗൺസിൽ അംഗം ശ്രീ.മത്തായി ടി വർഗീസ് ,ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി ശ്രീ.അനൂപ് ആന്റണി എന്നിവർ പങ്കെടുത്തു.
