സഭ തർക്കത്തിൽ വിധി നടത്തിപ്പിന്റെ ഉത്തമ മാതൃക ; നശിച്ച ചാത്തമറ്റം കർമ്മേൽ പള്ളി പുന:ർനിർമ്മിച്ചു
കോതമംഗലം: വ്യവഹാരങ്ങളുടെ ഇരുളിൽ നിന്ന് നീതിയുടെ വെളിച്ചത്തിലേക്ക് പ്രവേശിക്കുകയാണ് ചാത്തമറ്റത്തെ ഓർത്തഡോക്സ് സഭാ വിശ്വാസികൾ.സഭാ തർക്കത്തിൽ പൂർണ്ണമായും ജീർണ്ണാവസ്ഥയിലായി നശിച്ചു പോയ ദേവാലയമാണ് ഓർത്തഡോക്സ് സഭയ്ക്ക് ലഭിച്ച കോടതി വിധിയിലൂടെ അടിസ്ഥാനത്തിൽ പുനർനിർമ്മാണത്തിന് വഴിയൊരുക്കിയത്.ഒക്ടോബർ 5 ന് രാവിലെ 10 മണിക്ക് പെരുന്നാൾ കൊടിയേറ്റും ,രാവിലെ 10 .30 മണിക്ക് കൽക്കുരിശ് കൂദാശയും.
10 ന് വൈകീട്ട് 4 മണിക്ക് പൈങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ കാതോലിക്ക ബാവായ്ക്കും അഭിവന്ദ്യ പിതാക്കന്മാർക്കും പൗര സ്വീകരണം .തുടർന്ന് പൊതു സമ്മേളനത്തിൽ ഇടവക മെത്രാപ്പോലീത്ത യൂഹാനോൻ മാർ പോളിക്കാർപ്പോസ്(അങ്കമാലി ഭദ്രാസനാധിപൻ) ,ഡോ.തോമസ് മാർ അത്താനാസിയോസ്(കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ) , ഇടുക്കി എം പി അഡ്വ.ഡീൻ കുര്യാക്കോസ് ,മുവാറ്റുപുഴ എം എൽ എ അഡ്വ.മാത്യു കുഴൽനാടൻ ,പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സജി വർഗ്ഗീസ്,സഭാ ഭാരവാഹികളായ ഫാ.സജി വർഗ്ഗീസ് അമയിൽ,റോണി വർഗ്ഗീസ് എബ്രഹാം,അഡ്വ.ബിജു ഉമ്മൻ എന്നിവർ പങ്കെടുക്കും.
വൈകീട്ട് 6 മണിക്ക് സന്ധ്യ പ്രാർത്ഥനക്ക് ശേഷം ദേവാലയ കൂദാശയും പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനവും പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും അഭിവന്ദ്യരായ പിതാക്കന്മാരും ചേർന്ന് നിർവ്വഹിക്കും.11 ന് രാവിലെ 7 .30 മണിക്ക് ദേവാലയ കൂദാശ രണ്ടാം ഘട്ടവും തുടർന്ന് വി.മൂന്നിന്മേൽ കുർബ്ബാനയും നടക്കും.
