OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ് സഭാ വിശ്വാസിയുടെ ശവ സംസ്കാരം തടയാൻ യാക്കോബായ ഗൂഢനീക്കം പൊളിഞ്ഞു

കൊച്ചി : സഭാതർക്കം നിലനിൽക്കുന്ന മലങ്കരസഭയുടെ ഓടയ്ക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം പി.ജി.ഇട്ടീരയുടെ സംസ്ക്കാരച്ചടങ്ങിൽ ക്രമസമാധാനപ്രശ്നം ഉണ്ടാകരുതെന്ന് പോലീസിന് ഹൈക്കോടതി നിർദേശം. സംസ്ക്കാരച്ചടങ്ങുകൾ മലങ്കര ഓർത്തഡോക്സ് സഭയുടെ ആചാരപ്രകാരം നടത്താം. 28ന് ( വ്യാഴം) രാവിലെ 11 നും 3 മണിയ്ക്കും ഇടയിൽ ചടങ്ങുകൾ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തുടർന്നുള്ള 3 ദിവസങ്ങൾ ആരാധനയും നടത്താം. ചടങ്ങുകളിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്ന് കുറുപ്പംപടി എസ്.എച്ച്.ഒ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.അന്തരിച്ച പി.ജി.ഇട്ടീരയുടെ മകൻ പി.ഐ വൽസലൻ, ഓടയ്ക്കാലിപള്ളിയുടെ നിയമാനുസൃത വികാരി ഫാ.ബിസൺ സണ്ണി എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ ഉത്തരവ്. ഹർജിക്കാർക്ക് വേണ്ടി അഡ്വ.റോഷൻ ഡി അലക്സാണ്ടർ ഹൈക്കോടതിയിൽ ഹാജരായി.

റിബിൻ രാജു, പി.ആർ.ഓ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

error: Thank you for visiting : www.ovsonline.in