OVS - Latest NewsOVS-Kerala News

ഓടക്കാലി പള്ളി: മൃതദേഹം വെച്ച് വിലപേശലിന് തയ്യാറാകാതെ ഓർത്തഡോക്സ്‌ സഭാ

കോതമംഗലം: അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമായ സഭാ വിശ്വാസിയുടെ ശവ സംസ്കാരച്ചടങ്ങുകൾ സമാധാനപരമായി നടന്നു.യാക്കോബായ പക്ഷം കയ്യേറിയ ദേവാലയത്തിൽ ഓർത്തഡോക്സ്‌ സഭാ വിശ്വാസികൾ പുറത്താണ്.ഓടക്കാലിപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് പുരോഗമിക്കുകയാണ്.ഈ സാഹചര്യത്തിൽ വിലയിരുത്താൻ അനേകം വിഷയങ്ങളുണ്ട്.

കട്ടച്ചിറയും ഓടക്കാലിയും തമ്മിൽ വ്യത്യാസങ്ങളേറെ, കട്ടച്ചിറ പള്ളിയിൽ യാക്കോബായ വിശ്വാസിയുടെ ശവ സംസ്കാരച്ചടങ്ങുകൾ നടന്നത് യാക്കോബായ നാടകത്തിനൊടുവിലാണ്.മൃതദേഹം വെച്ച് നടു റോട്ടിൽ കാണിച്ച ആഭാസ പ്രവർത്തനങ്ങൾ മണിക്കൂറുകളോളം നീണ്ടു.ഓർത്തഡോക്സ്‌ സഭയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള കട്ടച്ചിറ പള്ളിയുടെ ഗേറ്റ് പൂർണ്ണമായും തുറന്നു കിടക്കുമ്പോളാണ് നാടകം അരങ്ങേറിയത്.

ഓടക്കാലിപ്പള്ളിയിൽ നടന്നത് ഇതിന് വിപരീതമായ സംഭവങ്ങളാണ്.യാക്കോബായ പക്ഷം കയ്യേറിയ ദേവാലയത്തിൽ മരണപ്പെട്ടത് ഓർത്തഡോക്സ്‌ സഭാ ഇടവകയിൽ പെട്ട അംഗമാണ്.മൃതദേഹം വെച്ച് വിലപേശാൻ ഒത്തിരി സാധ്യത നിലനിൽക്കുന്ന ഘട്ടമായിരുന്നു.എന്നാൽ,യാക്കോബായ പക്ഷം മരണാന്തര ശുശ്രൂഷകൾ തടസ്സപ്പെടുത്തിയപ്പോൾ ബഹു.കോടതിയിലേക്ക് ആണ് ഓർത്തഡോക്സ്‌ സഭാ സമീപിച്ചത്.ടയ്ക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം പി. ജി. ഇട്ടീരയുടെ സംസ്ക്കാര ശുശ്രൂഷ പള്ളിയുടെ നിയമാനുസൃത വികാരി ഫാ. ബിസൺ സണ്ണി. ഫാ.തോമസ് പോൾ റമ്പാൻ, ഫാ തോമസ് വർഗീസ്, ഫാ.എൽദോ ഏലിയാസ്, ഫാ.പോൾ ഏബ്രഹാം, ഫാ കെ.കെ മർക്കോസ് എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു.

(കട്ടച്ചിറയിൽ മൃതദേഹവുമായി യാക്കോബായ പക്ഷം നടത്തിയ നാടകം)

error: Thank you for visiting : www.ovsonline.in