ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിൽ വിവാഹത്തിന് പ്രത്യേക അനുമതി ഇല്ല ; നിയന്ത്രണമേർപ്പെടുത്തി ഓർത്തഡോക്സ് സഭ
കോട്ടയം : വിവാഹം നടത്താൻ അനുവാദമില്ലാത്ത ദിവസങ്ങളിൽ പ്രത്യേക അനുമതിക്കുള്ള അപേക്ഷകരുടെ എണ്ണം വൻ തോതിൽ വർദ്ധിച്ചതോടെ നിയന്ത്രണമേർപ്പെടുത്തി ഓർത്തഡോക്സ് സഭ .വധൂവരന്മാർ ഏതാനും ദിവസത്തെ അവധിക്ക് നാട്ടിലെത്തി വിവാഹം നടത്തുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് അനുമതി നൽകിയിരുന്നത് പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവ പള്ളികൾക്കയച്ച കല്പനയിൽ പറയുന്നു.ഇതിനെ ഒരു പൊതു നിയമമായി വ്യാഖ്യാനിക്കുന്നത് ശെരിയല്ലെന്ന് കൂട്ടിച്ചേർത്തു.
വിവാഹം നടത്താൻ അനുവാദമില്ലാത്ത ദിവസങ്ങളിൽ നടത്തുന്നതിന് സഭ കേന്ദ്രത്തിൽ നിന്ന് പ്രത്യേക അനുമതി ആവശ്യമായിരുന്നു.ഇതിനായി വികാരിയുടെയും ഭദ്രാസന മെത്രാപ്പോലീത്തായുടെയും ശുപാർശയോടെ അനുവാദം നൽകി, അപേക്ഷകരുടെ എണ്ണന്നതിൽ വൻ കുതിച്ചു ചാട്ടം വന്നതോടെ സംവിധാനം പൂർണ്ണമായും നീക്കുന്നത്.ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലും പേത്തുർത്താ ദിനത്തിലും കാത്തിരുപ്പ് ദിനത്തിലും യാതൊരു വിധത്തിലും അനുമതിയില്ല.ചൊവ്വ,വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം മുതൽ നോമ്പ് ആരംഭിക്കുന്നതിനാലും ശനിയാഴ്ച വൈകുന്നേരം മുതൽ മാറാനായ ദിവസം ആയ ഞായറാഴ്ച ആരംഭിക്കുന്നതിനാലും ഇപ്രകാരം തീരുമാനം.
ഓർത്തഡോക്സ് സഭ പാരമ്പര്യം അനുസരിച്ചു നോമ്പ് കാലങ്ങളും ,നോമ്പ് ആരംഭിക്കുന്നതിന്റെ തലേ ദിവസവും സ്വർഗ്ഗാ രോഹണം മുതൽ പെന്തിക്കോസ്തി വരെയുള്ള ദിവസങ്ങളും ഒഴികെ മറ്റെല്ലാ ഞായറാഴ്ചയും തിങ്കളാഴ്ചകളിലും ഹേവോറോ ദിനങ്ങൾ എന്നറിയപ്പെടുന്ന ഉയിർപ്പ് മുതൽ പുതു ഞായാഴ്ച വരെയുള്ള എല്ലാ ദിവസങ്ങളിലും മാത്രമേ വിവാഹം നടത്താൻ അനുവാദമുള്ളത്.
