കോതമംഗലത്ത് യാക്കോബായ പൊതുയോഗത്തിൽ കയ്യാങ്കളി ; ആന്തരിക ക്ഷതമേറ്റ് ഗുരുതരാവസ്ഥയിൽ
പ്രമുഖ തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ യാക്കോബായ വിഭാഗക്കാർ തമ്മിലുള്ള തർക്കം കയ്യാങ്കളിയിലെത്തി.സാമ്പത്തിക തിരിമറി നടത്തിയും പൊതു സ്വത്തുക്കൾ സ്വകാര്യ ട്രസ്റ്റിലാക്കിയ ഭാരവാഹികൾക്കതിരെ നിയമ പോരാട്ടം നടത്തുന്ന യാക്കോബായ വിഭാഗത്തിൽ പെട്ട ഇടവക അംഗങ്ങളെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി.പൊതു യോഗത്തിൽ ഒത്തുതീർപ്പിനെന്ന വ്യാജേന വിളിച്ചു വരുത്തി മൃഗീയമായി ആൾക്കൂട്ട ആക്രമണം നടത്തിയെന്ന് പ്രാദേശിക ഗ്രൂപ്പിൽ നിന്ന് പുറത്തു വന്ന വോയിസ് ക്ലിപ്പുകളിൽ സൂചിപ്പിക്കുന്നു.ആന്തരിക ക്ഷതമേറ്റ യാക്കോബായ വിശ്വാസികൾ കോതമംഗലം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.
ഓർത്തഡോക്സ് സഭ വിരോധത്തിന്റെ മറവിൽ യാക്കോബായ പക്ഷ നേതാക്കൾ പ്രമുഖ പള്ളികളിൽ നടത്തുന്നത് വൻ സാമ്പത്തിക തിരിമറിയും സ്വത്തു കൊള്ളയുമാണെന്ന് വ്യക്തമാകുന്നത്.
