നിയമത്തിന്റെ വഴിയെ പള്ളികൾ; കൊഴിഞ്ഞു പോക്ക് തടയിടാനാകാതെ വിഘടിത വിഭാഗം
പതിറ്റാണ്ടുകൾ പഴക്കുള്ള മലങ്കര സഭ തർക്കം അന്ത്യത്തിലേക്കെന്ന് റിപ്പോർട്ട്. സഭാക്കേസിൽ സുപ്രീം കോടതിയുടെ അന്തിമ വിധിയോടെയാണ് നിർണ്ണായക വഴിത്തിരിവ്. അതുവരെ കോടതി വിധികൾ ഉണ്ടാകുമ്പോൾ നാടകം കളിച്ചു അട്ടിമറിച്ചു ശീലിച്ച വിഘടിത യാക്കോബായ വിഭാഗം ശക്തമായ വിധിയോടെ നിയമനത്തിന് വഴിപ്പെടാൻ നിർബന്ധിതമായി തീരുന്നത്. സുപ്രീം കോടതി വിധി ലം:ഘിച്ചാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതം രൂക്ഷം ആയിരിക്കുമെന്നാണ് നിയമ വൃത്തങ്ങൾ നൽകിയ മുന്നറിയിപ്പ്. വിധി ലംഘിച്ചാൽ വിഘടിത നേതാവ് തോമസ് പ്രഥമനും കൂട്ടരും കോടതി വാരാന്ത കയറി ഇറങ്ങേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുമെന്ന ആശങ്കയിൽ എതിരായ കോടതി വിധി മനസ്സില്ലാ മനസ്സോടെ പരോക്ഷമായി അംഗീകരിക്കേണ്ട സ്ഥിതിയിലെത്തിച്ചത്. അഞ്ചോളം പള്ളികളുടെ ഭരണം നിർവ്വഹണവുമായി ബന്ധപ്പെട്ട ഹർജിയാണ് മൂന്നാം സമുദായക്കേസ്. പള്ളി കേസുകൾക്ക് സമാന സ്വഭാവമുണ്ടെന്ന വിഘടിത വിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി കോലഞ്ചേരി പള്ളി കേസുകമായി വരിക്കോലി, നെച്ചൂർ, മണ്ണത്തൂർ, കണ്ണ്യാട്ടുനിരപ്പ് കേസുകൾ ടാഗ് ചെയ്യുകയായിരുന്നു. എന്നാൽ വിധിയോടെ ഈ നീക്കം വിഘടിത വിഭാഗത്തിന് ഉണ്ടാക്കിയ പ്രതിസന്ധി ചില്ലറയല്ല. കോലഞ്ചേരി കേസിൽ 1934 സഭ ഭരണഘടനയുടേയും ഉടമ്പടികളുടെയും തർക്കം, വരിക്കോലി കേസിൽ പാത്രിയർക്കീസിന്റെ അധികാരത്തെ സംബന്ധിച്ച്, നെച്ചൂർ കേസിൽ സെക്ഷൻ 92 സാങ്കേതികത്വത്തെക്കുറിച്ചും ആണ് തർക്കങ്ങൾ. ഇതിൽ എല്ലാം ദിവസങ്ങൾ നീണ്ട ചൂടേറിയ വാദങ്ങൾ കോടതിയിൽ നടന്നു. മലങ്കര സഭയ്ക്ക് വേണ്ടി പ്രഗത്ഭരായ അഭിഭാഷക വൃന്ദം തന്നെ രംഗത്തിറങ്ങി. സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെ,ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ കെ കെ വേണുഗോപാൽ, സി യു സിങ് എന്നിവരുടെ നേതൃത്വത്തിൽ വി ശ്യാം മോഹൻ, എസ് ശ്രീകുമാർ,കുര്യാക്കോസ് വർഗീസ്, രോഹിത് മാമ്മൻ അഭിഭാഷക പട അണിനിരന്നു.
മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934–ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന് സുപ്രീംകോടതി വിധി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി തർക്കത്തിൽ യാക്കോബായ വിഭാഗത്തിന്റെ ഹർജി തള്ളിയാണ് സുപ്രധാന വിധി. 1913-ലെ ഉടമ്പടിയോ 2002–ലെ ഭരണഘടനയോ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 1934–ലെ ഭരണഘടന അംഗീകരിച്ച് 1995–ൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ ശരിവച്ചാണ് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് അമിതാവ റോയ് എന്നിവരുടെ വിധി. കോലഞ്ചേരി പള്ളി 1913-ലെ ഉടമ്പടി പ്രകാരം ഭരണം നടത്താൻ അനുവദിക്കണമെന്ന ഹർജി 2013 ഓഗസ്റ്റ് നാലിന് ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ, ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് തള്ളിയിരുന്നു. അതിനെതിരെയാണ് യാക്കോബായ വിഭാഗത്തിനായി കെ.എസ്.വർഗീസ് സുപ്രീംകോടതിയെ സമീപിച്ചത്. 1934-ലെ മലങ്കരസഭാ ഭരണഘടന യാക്കോബായ വിഭാഗത്തിന് ബാധകമല്ലെന്നും അതു സഭാ ഭരണത്തിൽ നിലനിൽക്കത്തക്കതല്ല എന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ വാദം. എന്നാൽ 1995-ലെ സുപ്രീംകോടതി വിധി 1934–ലെ ഭരണഘടന അനുസരിച്ചാണ് സഭയും പള്ളികളും പ്രവർത്തിക്കേണ്ടത് എന്ന് വ്യക്തമാക്കിയിരുന്നു. തർക്കം നിലനിന്ന പള്ളികളിൽ കേസ് തീർപ്പാകുന്നതുവരെ ഇരു വിഭാഗങ്ങൾക്കും ആരാധന നടത്താൻ 2016–ൽ സുപ്രീംകോടതി ജസ്റ്റിസ് രഞ്ജൻ ഗഗോയി അദ്ധ്യക്ഷനായ അനുമതി നൽകിയിരുന്നു. മലങ്കര സഭ പൂർണമായും ഒരു ഭാരതീയ സഭയാണ് എന്നായിരുന്നു ഓർത്തഡോക്സ് സഭയുടെ വാദം. ഇതു സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ്. ഓരോ ഇടവകയും സ്വതന്ത്രമായ ഭരണത്തിനു കീഴിലാണെന്ന യാക്കോബായ വിഭാഗത്തിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു സുപ്രീംകോടതിയിൽ ഈ കേസ് വാദം കേട്ടിരുന്നത്. എന്നാൽ അശോക് ഭൂഷൺ ഈ കേസിൽ വാദം കേൾക്കുന്നതിനെ യാക്കോബായ വിഭാഗം എതിർത്തിരുന്നു. അദ്ദേഹം കേരളത്തിൽ ജഡ്ജിയായിരിക്കെ ഇതിൽ ചില കേസുകൾ പരിഗണിച്ചു എന്നതാണ് എതിർപ്പിനു കാരണമായത്. തുടർന്നാണ് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് അമിതാവ റോയ് എന്നിവരുടെ ബെഞ്ചിലേക്ക് കേസ് മാറ്റിയത്.
വിഘടിത (യാക്കോബായ) വിഭാഗത്തിന്‍റെ 2002 -ലെ ഭരണഘടനയും ഉടമ്പടികളും കരാറുകളും അനാവശ്യവും നിയമ വിരുദ്ധമാണെന്നും ഉത്തരവിട്ട കോടതി പാത്രിയര്‍ക്കീസിന്‍റെ അധികാരവകാ ശങ്ങള്‍ അപ്രതീക്ഷമായ മുനമ്പില്‍ എത്തിയെന്നും കണ്ടെത്തി. സഭയ്ക്ക് കീഴിലെ 100-ഓളം പള്ളികളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇരുസഭകള്‍ക്കും കീഴില്‍ 2000 പള്ളികളാണ് ഉള്ളത്. 1995-ലെ മൂന്നംഗ ബെഞ്ചിന്‍റെ വിധി ശരിവെച്ച കോടതി, 1934-ലെ സഭാ ഭരണഘടന ആവശ്യമെങ്കില്‍ ഭേദഗതി ചെയ്യാമെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ഇടവകളില്‍ സമാന്തര ഭരണം പാടില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പ്രത്യേകം പറയുന്നു.
സഭ തർക്കം ; ചരിത്രം ഇങ്ങനെ
1934-ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്നായിരുന്നു 1995-ല്‍ ജസ്റ്റിസുമാരായ ആര്‍.എം സഹായി, ബി.പി ജീവന്‍ റെഡ്ഡി, എസ്. സി സെന്‍ എന്നിവരുടെ മൂന്നംഗ ബെഞ്ച് വിധിച്ചത്. എന്നാല്‍ വിധി അംഗീകരിക്കാന്‍ യാക്കോബായ വിഭാഗം തയ്യാറായിരുന്നില്ല. ഇത് മലങ്കര സഭയെ വ്യവാഹാരത്തിലേക്കും മറ്റും തള്ളിവിടുകയായിരുന്നു. വിധി മറികടക്കാന്‍ 2002-ല്‍ യാക്കോബായ വിഭാഗം പുതിയ ഭരണഘടന രൂപീകരിച്ചു, ഈ ഭരണഘടന അസാധുവാണെന്നും കോടതി വ്യക്തമാക്കി. 1995 -ല്‍ രണ്ടാം സമുദായക്കേസ് വിധിയുടെ അടിസ്ഥാനത്തിലായിരുന്നു 2002-ല്‍ കേരള ഹൈക്കോടതി കമ്മീഷന്‍റെ നേതൃത്വത്തില്‍ പരുമലയില്‍ സഭാ ഭരണം നിശ്ചയിക്കാന്‍ മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയത്. പരാജയ ഭീതി മൂലം മറുവിഭാഗം അസോസിയേഷന്‍ ബഹിഷ്കരിച്ചു ഏറണാകുളം കേന്ദ്രീകരിച്ചു സമാന്തര ഭരണം നടത്തുന്നതാണ് സഭാ തര്‍ക്ക വിഷയങ്ങള്‍ കാലക്രമേണ വഷളാക്കിയത്.
ജഡ്ജിയുടെ കോലം കത്തിച്ചും ആരോപണങ്ങൾ ഉന്നയിച്ചും പ്രതിരോധം
ഓർത്തഡോക്സ് സഭക്കു അനുകൂലമായ 1958, 1995 സുപ്രീം കോടതി വിധികൾ ശെരി വെച്ച കോടതി വിധിയിൽ പകച്ചു നിന്ന വിഘടിത വിഭാഗം പതിയെ കോടതിയുടെ വിശ്വാസീയതയിൽ അസംതൃതി പ്രകടിപ്പിച്ചു തീവ്രവാദ പ്രസംഗങ്ങൾ നടത്തി ജനങ്ങളെ ഊറ്റം കൊള്ളിച്ചു പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. ഇതിലൂടെ പരാജയം മറച്ചു വയ്ക്കാനാണ് ശ്രമിച്ചിരുന്നത്. കേസിൽ വിധി എഴുതിയ ജസ്റ്റിസ് അരുൺ മിശ്രക്കെതിരെ സൈബർ ആക്രമണം. മെഡിക്കൽ കേസിൽ ശ്രദ്ധേയമായ വിധികൾ പുറപ്പെടുവിച്ച ഇദ്ദേഹം അടുത്തിടെ ചില മെഡിക്കൽ കോളേജുകളിലെ പ്രവേശനം നിയമ വിരുദ്ധമെന്ന് കണ്ടെത്തി ഒരു കോടി പിഴ ശിക്ഷ ഈടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കണമെന്ന് ഉത്തരവിട്ടു. ഇതിനിടയിൽ മറ്റ് ബെഞ്ചിൽ അന്യായമായ പ്രതീക്ഷ പുലർത്തണമെന്ന പ്രചരണവും നടത്തി. കുറിഞ്ഞി കേസിലും കട്ടച്ചിറ കേസിലും ആയിരുന്നു ഇത്. കുറിഞ്ഞി കേസ് തുടർച്ചയായി പത്താം തവണയും പരിഗണിക്കാൻ അനുവദിക്കാതെ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട മറു വിഭാഗത്തിന് ഒരു ലക്ഷം പിഴ ശിക്ഷ ജസ്റ്റിസ് മദ്ദൻ പി ലോക്കൂർ വിധിച്ചു.
വിഘടിത വിഭാഗത്തിന് ഇടിത്തീയായി കട്ടച്ചിറ പള്ളി വിധി
കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിലെ ആരാധനാ തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഓർ ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി സുപ്രീം കോടതിവിധി. മലങ്കര സഭയ്ക്കു കീഴിലെ പള്ളികൾ 1934-ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന 2017 ജൂലൈയിലെ വിധി കട്ടച്ചിറ പള്ളിക്കും ബാധകമാണ്.സഭാ ഭരണഘടന പ്രകാരം അധികാരമേറ്റ ബിഷപ്പിനു മാത്രമേ വികാരിയെ നിയമിക്കാനാകൂ എന്നും ജസ്റ്റിസുമാരായ രഞ്ജന് ഗോഗോയ്, ആര്. ഭാനുമതി, നവീന് സിന്ഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സഭാ തർക്കങ്ങൾ സംബന്ധിച്ച് 1958, 1995, 2017 വർഷങ്ങളിൽ വന്ന സുപ്രീംകോടതി വിധികൾക്ക് അനുസൃതമായാണു മൂന്നംഗ ബെഞ്ചിന്റെ ഇപ്പോഴത്തെ വിധി. ഓർത്തഡോക്സ് സഭയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകന് സി.യു. സിങ്, അഡ്വ. ഇ.എം.എസ്. അനാം എന്നിവരും യാക്കോബായ വിഭാഗത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാന്, അഡ്വ. എ. രഘുനാഥ് എന്നിവരും ഹാജരായി.കട്ടച്ചിറ പള്ളിയുമായി ബന്ധപ്പെട്ട കേസില് യാക്കോബായ സഭയ്ക്ക് അനുകൂലമായി 2000-ല് കേരള ഹൈക്കോടതി വിധിച്ചിരുന്നു. സഭാ ഭരണഘടന ബാധകമല്ലെന്നും യാക്കോബായ ബിഷപ്പിനു വികാരിയെ നിയമിക്കാമെന്നുമായിരുന്നു ഹൈക്കോടതി വിധി. ഇതു ചോദ്യം ചെയ്ത് ഓർത്തഡോക്സ് സഭ നൽ കിയ ഹർജിയിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവുണ്ടായത്. ഹൈക്കോടതി വിധി 2000-ൽത്തന്നെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
വിധി നടത്തിപ്പ് ; ശാശ്വത സമാധാനമെന്ന സ്വപ്ന സാക്ഷാത്കാരത്തിലേയ്ക്ക് മലങ്കര സഭ
2017 ജൂലൈ 3 ലെ അന്തിമ വിധിയോടെ തർക്കങ്ങൾക്ക് വിരാമം.2017 ന് ശേഷം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്, വരിക്കോലി സെന്റ് മേരീസ്, നെച്ചൂർ സെന്റ് മേരീസ്, ചേലക്കര സെന്റ് ജോർജ്, ചാത്തമറ്റം സെന്റ് മേരീസ്, മണ്ണത്തൂർ സെന്റ് ജോർജ്, കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ്, പാലക്കുഴ സെന്റ് ജോൺസ് വർഷങ്ങളോളം പൂട്ടി കിടന്ന ആലുവ തൃക്കുന്നത്ത് സെമിനാരി സെന്റ് മേരീസ് പള്ളിയും മുളക്കുളം മാർ യൂഹാനോൻ ഇഹീദിയോ വലിയ പള്ളിയിലും വിധികൾ നടപ്പാക്കി. പ്രസിദ്ധമായ കോതമംഗലം മാർ തോമാ ചെറിയ പള്ളിയും പിറവം സെന്റ് മേരീസ് കത്തീഡ്രൽ കേസുകളിലും ഓർത്തഡോക്സ് സഭയ്ക്ക് അനുകൂല വിധിയുടെ ചുവട് പിടിച്ചു ഉത്തരവുണ്ട്.
https://ovsonline.in/articles/patriarchs-divide-and-rule-poicy/