വിദ്യാർത്ഥി പ്രസ്ഥാനം 117 -മത് അന്താരാഷ്ട്ര സമ്മേളനം മുംബൈയിൽ
ഓർത്തഡോക്സ് സഭയുടെ യുവജന സംഘടനയായ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്‌തവ വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ (MGOCSM) 117 മത് അന്താരാഷ്ട്ര സമ്മേളനം ഒക്ടോബർ 17 മുതൽ. ബോംബെ ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ റോഹ ഗ്രിഗോറിയൻ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന സമ്മേളനം ഒക്ടോബർ 20 വരെ നടക്കും. പരിശുദ്ധ കാതോലിക്ക ബാവയും, മെത്രാപ്പൊലിത്താമാരും നേതൃത്വം നൽകും.പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 13നു മുൻപായി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. www.mgocsm.in, 9496329789.
