കോതമംഗലം പള്ളിക്കേസ് ഉടൻ തീർപ്പാക്കണം ; ഹൈക്കോടതി
കൊച്ചി : അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മാർ തോമ ചെറിയ പള്ളിയെ സംബന്ധിച്ചുള്ള കേസ് ഉടൻ തീർപ്പാക്കണമെന്ന് ഹൈക്കോടതി.കോതമംഗലം പള്ളിക്കേസുമായി ബന്ധപ്പെട്ട അപ്പീൽ മൂവാറ്റുപുഴ സബ് കോടതിയുടെ പരിഗണനയിലാണ്.ഇക്കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി യാക്കോബായ പക്ഷം സമർപ്പിച്ച ഹർജി ബഹു.കോടതി പരിഗണിക്കവെയായിരുന്നു.
ക്രിസ്റ്റി ചാർലിയാണ് ഹർജിക്കാരൻ.കോതമംഗലം പള്ളിക്ക് വേണ്ടി വികാരി അഡ്വ.റവ.തോമസ് പോൾ റമ്പാച്ചൻ അപ്പീൽ നൽകിയിരിക്കുന്നത്.സീനിയർ അഭിഭാഷകൻ എസ്.ശ്രീകുമാർ, അഡ്വ. യശ്വന്ത് ഷേണായ്, അഡ്വ.റോഷൻ ഡി അലക്സാണ്ടർ എന്നിവർ ഹാജരായി.
