പള്ളികള്‍ കൂദാശയ്ക്ക് ഒരുങ്ങുന്നു
വളഞ്ഞവട്ടം സെന്‍റ് മേരിസ് പള്ളി കൂദാശ – 2018 ജനുവരി 19 ,20 തീയതികളിൽ
മലങ്കര സഭയുടെ പ്രഘ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ തൃക്കരകളാൽ സ്ഥാപിതമായ വളഞ്ഞവട്ടം സെന്‍റ് മേരിസ് പള്ളി സഭയ്ക്ക് അഭിമാനവും ദേശത്തിനു വിളക്കുമാണ് , പരിശുദ്ധ ദൈവ മാതാവിന്‍റെ മധ്യസ്ഥതയിൽ അനുഗ്രഹം ചൊരിയ്യുന്ന ദൈവാലയം, ബലവത്തായി പുനർ നിർമ്മിക്കുക എന്നത് ഇടവക ജനങ്ങളുടെ തീവ്രമായ ആഗ്രഹവും പ്രാർത്ഥനയുമായിരുന്നു, വർണനാതീതമായ ദൈവാനുഗ്രഹത്താൽ, പുതിയ ദൈവാലയം പൂർത്തീകരിക്കപ്പെടുകയാണ്, 2018 ജനുവരി 19 ,20 തീയതികളിലായി, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും ഭദ്രാസന മെത്രാപോലിത്ത അഭി: യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഇടവകാഗവും കൽക്കട്ട ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭി: ഡോ ജോസഫ് മാർ ദിവന്നാസിയോസ്, ഇടുക്കി ഭദ്രാസന മെത്രപൊലീത്ത അഭി: മാത്യൂസ് മാർ തേവോദോസിയോസ്, മദ്രാസ് ഭദ്രാസന മെത്രപൊലീത്ത അഭി: ഡോ യൂഹാനോൻ മാർ ദിയസ്‌ക്കോറോസ് എന്നീ പിതാക്കന്മാരുടെ സഹകാർമികത്വത്തിലും പുതിയ ദൈവാലയത്തിന്‍റെ മൂറോൻ കൂദാശ നിർവഹിക്കുന്നു.
പുതുപ്പള്ളി വെള്ളുക്കുട്ട സെന്‍റ് തോമസ് ഓർത്തോഡോക്സ് പള്ളി കൂദാശ ജനുവരി 30, 31 തീയതികളിൽ.
പുതുപ്പള്ളി വെള്ളുക്കുട്ട സെന്‍റ് തോമസ് ഓർത്തോഡോക്സ് പള്ളി കൂദാശ ജനുവരി 30 ,31 തീയതികളിൽ, ഒരുക്കധ്യാനം, പതാക ഘോഷയാത്ര, ദിപശിഖാ പ്രയാണം, സമ്മേളനം എന്നിവ ഉണ്ടായിരിക്കുന്നതാണ് , പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും, അഭിവന്ദ്യ പിതാക്കന്മാരുടെ സഹകാർമികത്വത്തിലും പുതിയ ദൈവാലയത്തിന്‍റെ മൂറോൻ കൂദാശ നിർവഹിക്കുന്നു.
മരത്തംകോട് സെന്‍റ് ഗ്രീഗോറിയോസ് ഇടവകയുടെ കൂദാശ 2018 ഫെബ്രുവരി 7,8 തീയതികളില്‍
പരിശുദ്ധ പരുമല തിരുമേനിയുടെയും കാതോലിക്കേറ്റിന്‍റെ രത്‌നദീപം അഭിവന്ദ്യ പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയുടെയും പാദസ്പര്‍ശനത്താല്‍ അനുഗ്രഹീതമായ ദേവാലയമായ മരത്തംകോട് സെന്‍റ് ഗ്രീഗോറിയോസ് ഇടവകയുടെ പുതിയ ദേവാലയത്തിന്‍റെ കൂദാശ 2018 ഫെബ്രുവരി 7, 8 തീയതികളില്‍ നടക്കുന്നു.
https://ovsonline.in/ancient-parishes/renovated-st-marys-orthodox-syrian-cathedral-brahmavar-consecrated/