മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞവുമായി ഓര്‍ത്തഡോക്സ് സഭ
കോട്ടയം : മഴയ്ക്ക് മുന്‍പേ കനാലുകളും അഴുക്കുചാലുകളും വൃത്തിയാക്കണമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആഹ്വാനം ചെയ്തു.മഴക്കാലത്ത് സാംക്രമികരോഗങ്ങള്‍ പടരുന്നത് തടയാന്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഭാംഗങ്ങള്‍ തയ്യാറാകണമെന്നും പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു.
മഴക്കാലത്ത് രോഗാണുബാധിതരായ കൊതുകും, ഈച്ചയും, എലിയും പെരുകുന്നത് വഴി എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ഓരോ ഇടവകയും പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളും സന്നദ്ധ സംഘടനകളുമായി സഹകരിച്ചു മഴയ്ക്ക് മുന്‍പേ ശുചീകരണ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നതിനോടൊപ്പം മാലിന്യനിര്‍മ്മാര്‍ജനത്തിനും ശ്രദ്ധ ചെലുത്തണമെന്നും പരിശുദ്ധ ബാവ നിര്‍ദ്ദേശിച്ചു.
വ്യക്തി ശുചിത്വത്തിന് അതീവ ശ്രദ്ധ കാണിക്കുന്ന മലയാളികള്‍ സാമൂഹിക ശുചിത്വത്തില്‍ പ്രകടിപ്പിക്കുന്ന അശ്രദ്ധ അക്ഷന്തവ്യവുമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.