ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഓർത്തോഡോക്‌സ് സഭ
യാക്കോബായ വിഭാഗത്തിലെ മെത്രാൻ വേഷധാരികൾ എന്ന് അവകാശപ്പെടുന്നവര്‍ ഭ്രാന്തമായ ജല്പനങ്ങളാണ് നടത്തുന്നതെന്ന് ഓർത്തോഡോക്‌സ് സഭ മാധ്യമ സമിതി അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ്. പരിശുദ്ധ കാതോലിക്ക ബാവയെ അപായപ്പെടുത്തുമെന്നും ഇറച്ചി വിൽക്കുമെന്നും മണർകാട് പള്ളിയിൽ വെച്ച് പരാമർശിച്ചിരുന്നു. ഇത്തരം ഭീകര വാദം ഭാരതത്തിലും കേരളത്തിലും സഭയിലും നടക്കുകയില്ലെന്ന് അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്താ കൂടിയായ മാർ യൂലിയോസ് കൂട്ടിച്ചേർത്തു. കരിന്തിരി കത്തുന്നതിന്റെ മാനസികാവസ്ഥയിലാണ്. അതങ്ങനെ തീർന്നുക്കൊള്ളും. പള്ളികളും ജനങ്ങളും കാലക്രമേണ മലങ്കര സഭയുടേതാകും. ജനങ്ങളെ കബളിപ്പിച്ച മെത്രാൻ വേഷധാരികളെ തള്ളിപ്പറയുവാൻ അവർ തുടങ്ങി. ഇതിനുള്ള മന:പ്രയാസമാണ് ഇത്തരം ജല്പനങ്ങളിലൂടെ പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഭാക്കേസിൽ ഉണ്ടായ സുപ്രധാന വിധിക്ക് ശേഷം വിഘടിത യാക്കോബായ വിഭാഗം ബഹു. സുപ്രീം കോടതിക്കെതിരെ നിരന്തരം അപകീർത്തിപരമായ പ്രസ്താവന നടത്തുന്നതായി ഫാ.എബ്രഹാം കാരമേൽ. കോടതി വിധി നിയമപരമായി ദുർബലപ്പെടുത്താൻ സാധിക്കില്ലെന്ന തിരിച്ചറിവിൽ ജനങ്ങളെ കൊണ്ട് കോടതിക്കെതിരെ നിലപാട് എടുപ്പിക്കുന്ന കുടിലതന്ത്രമാണെന്ന് ഇതിന്റെ പിന്നിലുള്ളതെന്നു കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി കൂടിയായ ഫാ.എബ്രഹാം കാരമേൽ അറിയിച്ചു. നിയമത്തിൽ നിന്നും നീതിന്യായത്തിൽ നിന്ന് അണുവിട മാറാതെ പ്രസ്താവിച്ച ഈ വിധിയെ തുച്ഛീകരിക്കാനും ജന മനസ്സുകളിൽ അതിന്റെ സ്വീകാര്യത കുറയ്ക്കാനും നികൃഷ്ടമായ മാർഗ്ഗങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കോടതിക്കെതിരെ വികാരം സൃഷ്ടിച്ചു മുതലെടുപ്പ് നടത്തുന്ന തന്ത്രമാണ് പയറ്റുന്നതെന്നും ഫാ.എബ്രഹാം വിമർശിച്ചു.
പൂര്‍ണ്ണരൂപം