Court OrdersEditorialHH Catholicos Paulose IIOVS - Latest NewsTrue Faith

സഭക്കേസ് വിധിക്ക് 8 വർഷം ; യാക്കോബായ കൈയ്യേറ്റം അവസാനിച്ചത് 60-ഓളം പള്ളികളിൽ

ഓർത്തഡോക്സ് സഭ – യാക്കോബായ വിഭാഗം തർക്കത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ന്യായം 2017 ജൂലൈ 3 സഭാ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിനമാണ് മലങ്കര നസ്രാണികളെ സംബന്ധിച്ചിടത്തോളം.കോലഞ്ചേരി പള്ളിക്കെതിരെ കേസിൽ ആയിരുന്നു വിധിയുണ്ടായത്.വിധിയുടെ അലയൊലികളിടിച്ചത് യാക്കോബായ കേന്ദ്രങ്ങളെ അമ്പരിപ്പിച്ചായിരുന്നു.യാതൊരു തരത്തിലുള്ള പ്രതിരോധങ്ങളൊ പ്രതിഷേധ സ്വരങ്ങളോ തുടക്കത്തിൽ വിധി നടപ്പായ പള്ളികളിൽ ഉണ്ടായില്ല എന്നത് ഇതിന് തെളിവാണ്.

വിധിക്കെതിരെ യാക്കോബായ വിഭാഗം സുപ്രീം കോടതിയെ പലയാവർത്തി സമീപിച്ചെങ്കിലിം ഹർജികൾ നിരസിക്കപ്പെടുകയാണ് ചെയ്തത്.1958 സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേയും 1995 ലേയും വിധികൾ ശെരി വെച്ചാണ് 2017 ലെ തീർപ്പ്.പാത്രിയാർക്കീസിന്റെ അധികാരം വാനിഷിംഗ് പോയിന്റിലെത്തി,മലങ്കര സഭ ഭരണഘടനക്ക് വിപരീതമായി യാക്കോബായ വിഭാഗം നടത്തുന്നത് സമാന്തര ഭരണമെന്നും ബഹു.കോടതി നിരീക്ഷിച്ചു.

പ്രസിദ്ധമായ ഒട്ടനവധി ദേവാലയങ്ങൾ മലങ്കര സഭയുടെ ഏകീകൃത ഭരണ സംവിധാനത്തിന്റെ കീഴിൽ തിരികെ ലഭിച്ചു.പിറവം,കടമറ്റം,കണ്ടനാട്,മുളന്തുരുത്തി പള്ളികൾ ഉദാഹരണം.കോടതി വിധി പ്രകാരം സഭയിൽ സമാധാനം പുന:സ്ഥാപിക്കാൻ തയ്യാറാണെന്ന് ഓർത്തഡോക്സ് സഭ തുടക്കം മുതൽ സ്വീകരിച്ച നിലപാടിനോട് യാക്കോബായ പക്ഷം മുഖം തിരിച്ച സമീപനമാണ് വിഷയങ്ങൾ വഷളാക്കിയത് .വ്യവസ്ഥാപിതമായ ശ്രമങ്ങളോട് എക്കാലവും ഇക്കൂട്ടർക്ക് നിലപാട് ഇത് തന്നെയായിരുന്നു.

വിധികൊണ്ട് ഓർത്തഡോക്സ് സഭയോട് തിരികെ ചേർന്നത് കേവലം പള്ളികൾ മാത്രമാണത്രേ! ഇതിനാണോ വഴക്ക് എന്നും നിസാരവത്കരിച്ച് സഭയിൽ തന്നെയുള്ള ഒരു വിഭാഗം തെറ്റുധരിച്ചിരിക്കുന്നു.എന്നാൽ വിധി നടപ്പായ പള്ളികളിൽ മറു വിഭാഗത്തിൽ നിന്ന് ഇടവക പള്ളിയോട് ചേർന്ന ജനങ്ങളുടെ കണക്ക് പുറത്ത് വന്നാൽ ഈ പ്രചരണത്തിന്റെ വാസ്തവം പുറത്ത് വരും.വിധി നടപ്പായ പള്ളികളിൽ വികാരിമാരുടെ കർമ്മികത്വത്തിൽ നടന്ന ശവ സംസ്കാരങ്ങളുടെ കണക്കും ഇതിനോട് ചേർന്ന് വായിക്കണം.യാക്കോബായ വിഭാഗത്തിന്റെ അസ്തിത്വത്തെ തന്നെ ബാധിക്കുന്ന സാഹചര്യത്തിലാണ് മൃതദേഹം വച്ച് അവരുടെ വിലപേശലും ദുരൂഹത നിറഞ്ഞ സെമിത്തേരി ആക്ടും പ്രാബല്യത്തിൽ വന്നു.ഏറ്റവും കൂടുതൽ വിധി നടത്തിപ്പ് നടന്നത് നിഷ്കളങ്ക തേജസ്സ് പൗലോസ് ദ്വിതീയൻ ബാവയുടെ കാലഘട്ടത്തിൽ.വിധി നടത്തിപ്പ് ഊർജ്ജിതമാക്കി സഭ നേതൃത്വം മുന്നോട്ട് പോകണമെന്നും വിശ്വാസികൾക്ക് അതിയായ ആഗ്രഹമുണ്ട്.

error: Thank you for visiting : www.ovsonline.in