ഓർത്തഡോക്സ് സഭയുടെ പ്രവർത്തനം കിഴക്കേ യൂറോപ്പിലേക്കും
മലങ്കര ഓർത്തഡോൿസ് സഭയുടെ യുകെ-യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി ലിത്വാനിയ എന്ന രാജ്യത്തിലെ കൗനാസിൽ വി. കുർബാന നടന്നു.യുകെ-യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനമെത്രാപ്പോലീത്ത അഭി. എബ്രഹാം മാർ സ്തെഫാനോസ് തിരുമേനിയുടെ നേതൃത്വത്തിൽ യുവജന പ്രസ്ഥാനം യൂറോപ്പ് സോൺ പ്രസിഡന്റ് റവ. ഫാ. അശ്വിൻ വർഗീസ് ഈപ്പനാണ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത്.
ലിത്വാനിയയിൽ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാൾ ഭക്തിപുരസ്സരം നടത്തപ്പെട്ടു. ലിത്വാനിയയിലെ കൗനാസിൽ റിസറക്ഷൻ ഓഫ് ക്രൈസ്റ്റ് ദേവാലയത്തിലാണ്(റഷ്യൻ ഓർത്തഡോക്സ് ചർച്ച്) വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടതു.
ഭദ്രാസനതിന്ന് വേണ്ടി OCYM യൂറോപ്പ് സോണിന്റെ പ്രസിഡന്റ് റവ. ഫാ. അശ്വിൻ വർഗീസ് ഈപ്പൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ബാൾക്കൻ മേഖലയിൽ ഇത് ആദ്യമായാണ് സഭയുടെ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നത്.
ലിത്വാനിയയിലും അയൽരാജ്യമായ ലാത്വിയയിലും നിന്നുള്ള വിദ്യാർത്ഥികൾ, കുടുംബങ്ങൾ, യുവ പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു.യൂറോപ്പിലുടനീളം വളർന്നുവരുന്ന മലങ്കര ഓർത്തഡോക്സ് സഭയിലെ അംഗങ്ങളെ കേന്ദ്രീകരിച്ചു ഈ പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിച്ചു വരുന്നു.