OVS - Latest NewsOVS-Kerala News

പൗലോസ് ദ്വിതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ ; അനുസ്മരണ സമ്മേളനം 6ന്

കോട്ടയം : കാലം ചെയ്ത മുൻ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന ഭാഗ്യസ്മരണാർഹനായ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ നാലാം ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം നടത്തപ്പെടുന്നു.നിഷ്കളങ്ക തേജസ്സ് എന്ന് വിളിക്കപ്പെടുന്ന പൗലോസ് ദ്വിതീയൻ ബാവായുടെ അനുസ്മരണം ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ (ഓ.വി.എസ്) ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.മലങ്കര സഭയുടെ പഠിത്ത വീടായ പഴയ സെമിനാരിയിലെ സോഫിയ സെന്ററിൽ ജൂലൈ 6 ന് ഉച്ച തിരിഞ്ഞു 2 മണിക്ക് അനുസ്മരണ സമ്മേളനം നടക്കും.സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയും ആറന്മുള എംഎൽഎയുമായ വീണ ജോർജ്ജ് ഉദ്‌ഘാടനം ചെയ്യും.കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും സഭാ മാധ്യമ വിഭാഗം അധ്യക്ഷനുമായ ഡോ.യൂഹാനോൻ മാർ ദിയസ്‌ക്കോറോസ് പ്രഭാഷണം നടത്തും കോതമംഗലം ചെറിയ പള്ളി വികാരി തോമസ് പോൾ റമ്പാൻ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

error: Thank you for visiting : www.ovsonline.in