യുയാക്കീം മാർ ഇവാനിയോസ് നിർണ്ണായക കാലഘട്ടത്തിൽ സഭയ്ക്ക് വേണ്ടി സധൈര്യം നിലകൊണ്ട പിതാവ് : പരിശുദ്ധ കാതോലിക്കാ ബാവാ
മലങ്കര സഭയുടെ നിര്ണായക കാലഘട്ടത്തില് ചങ്കൂറ്റത്തോടെ സഭയെ നയിച്ച പിതാക്കന്മാരില് മുമ്പനായിരുന്നു അഭി. യുയാകിം മാര് ഈവാനിയോസ് പിതാവെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു.യുയാക്കിം മാര് ഈവാനിയോസ് തിരുമേനിയുടെ ചരമ ശതാബ്ദി സമ്മേളനം പരുമല സെമിനാരിയില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭി. ഏബ്രഹാം മാര് എപ്പിഫാനിയോസ്, അഭി. അലക്‌സിയോസ് മാര് യൗസേബിയോസ്, അഭി. ഡോ. മാത്യൂസ് മാര് തീമോത്തിയോസ്, അഭി. ഡോ. ഏബ്രഹാം മാര് സെറാഫിം, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്ഗീസ് അമയില്, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന് പരുമല സെമിനാരി മാനേജര് ഫാ.എല്ദോസ് ഏലിയാസ് എന്നിവര് പ്രസംഗിച്ചു.സഭയുടെ മാനവ ശാക്തീകരണ വകുപ്പിന്റെ ലഹരിവിരുദ്ധ ക്യാംപയിന് ആയ ഡ്രക്‌സിറ്റ് പ്രോഗ്രാമിന്റെ നവീകരിച്ച ലോഗോയുടെ പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവ നിര്വഹിച്ചു.സഖറിയാ പെരുമ്പടവം തയ്യാറാക്കിയ കരോട്ടുവീട്ടില് യൂയാക്കിം മാര് ഈവാനിയോസ് എന്ന ജീവചരിത്രഗ്രന്ഥം ചടങ്ങില് പ്രകാശിപ്പിച്ചു