എംഎല്‍എയെ ഭീഷണിപ്പെടുത്തി യാക്കോബായ മെത്രാപ്പോലീത്താ
പിറവം (കൊച്ചി) : മലങ്കര സഭാ തര്‍ക്കത്തില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിച്ചു മൂന്നാം സമുദായക്കേസില്‍ ബഹു.സുപ്രീംകോടതി വിധി പ്രസ്താവിച്ചത്തോടെ നീണ്ട ഇടവേളക്ക് ശേഷം വിവാദം സജീവമായി.സഭാ തര്‍ക്കം അവസാനിക്കാത്തതില്‍ തടസ്സം രാഷ്ട്രീയ ഇടപെടലുകളാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു.നെച്ചൂര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയെ സംബന്ധിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലമായ കോടതി വിധിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ദ്രശ്യങ്ങള്‍ ഓ.വി.എസ് ഓണ്‍ലൈന് ലഭിച്ചു.പ്രാദേശിക – സംസ്ഥാന ഭരണ രാഷ്ട്രീയ നേതൃത്വങ്ങളെ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തുന്ന ഫോണ്‍ സംഭാഷണമാണ് വീഡിയോയില്‍ അടങ്ങിയിരിക്കുന്നത്.
മൂന്നാം സമുദായ കേസ് : ഓർത്തഡോൿസ് സഭയ്ക്കു വീണ്ടും വിജയം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം സംയുക്ത പ്രസ്താവന ഇറക്കാന്‍ പിറവം എംഎല്‍എ അനൂപ് ജേക്കബിനോട് ആക്രോശിക്കുന്ന വിഘടിത (യാക്കോബായ) വിഭാഗം തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഏലിയാസ് മാര്‍ അത്താനാസിയോസ് എല്‍.ഡി.എഫ് പാര്‍ട്ടിയിലുള്ളവരെ ആദ്യം ശെരി ആക്കിയതായി പറഞ്ഞു.അടുത്തു നിലയുറപ്പിച്ച പ്രാദേശിക (സി.പി.ഐ.എം) നേതാക്കളേയും പരിഹസിക്കാനും മോര്‍ അത്താനാസിയോസ് മറന്നില്ല.പ്രസ്താവനയുടെ ഉള്ളടക്കം സഹിതമാണ് ഭീഷണി മുഴക്കിയത് , ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനെയും വലിച്ചിഴക്കാനും ആവിശ്യപ്പെടുന്നു.തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ ‘അവള്‍’ എന്നു അഭിസംബോധന ചെയ്തു സംഭാഷണത്തില്‍ അധി:ക്ഷേപിച്ചു.
കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി പള്ളികൾ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണം : ബഹു. സുപ്രീം കോടതി
നെച്ചൂരിലെ ഓർത്തഡോക്സ് പള്ളിയിൽ കോടതി വിധി നടപ്പാക്കാതിരിക്കാൻ യാക്കോബായ സഹോദരങ്ങളെ രാഷ്ടീയ ലക്ഷ്യത്തോടെ തളളി വിടുകയും മന:പ്പൂർവ്വം തല്ല് കൊള്ളിക്കകയുമായിരുന്നുവെന്ന് വിലയിരുത്തുന്നു.ഇടവക അംഗങ്ങള്‍ക്ക് പള്ളിയില്‍ കുര്‍ബ്ബാനയില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടെന്നിരിക്കെ ജൂലൈ 30ന് പള്ളി അകത്തേക്ക് വിശ്വാസികളെ തള്ളി വിടുകയും നിലത്ത് കിടത്തിയും വി.കുര്‍ബ്ബാന തടസ്സപ്പെടുത്തുകയുമായിരിന്നു ശ്രമം.പിരിഞ്ഞു പോവാന്‍ ആവിശ്യപ്പെട്ടെങ്കിലും പിരിഞ്ഞു പോവാതെ അക്രമാസക്തമാവുന്ന നിലയിലേക്ക് പ്രകോപനം കടന്നപ്പോള്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.ഗൂഡാലോചന ആസൂത്രണം ചെയ്ത യാക്കോബായ വൈദീകരും മെത്രാപ്പോലീത്തമാരും നേതാക്കന്മാരും മാറിനിന്നു കാഴ്ചകള്‍ കണ്ടു രസിക്കുകയായിരുന്നു.ക്രിമിനല്‍ കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട യാക്കോബായ വിഭാഗ ഗുണ്ടകള്‍ കീഴടങ്ങാതെ ഇപ്പോളും ഒളിവിലാണ്.പോലീസിന്‍റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി
തലേന്ന്, കളക്ടറുടെ ചെയിംമ്പറിൽ വച്ച് ഇക്കാര്യങ്ങൾ എല്ലാം വിഘടിത (യാക്കോബായ) നേതൃത്വത്തോട് വ്യക്തമായി പറഞ്ഞതുമാണ്.എന്നാൽ സാധാരണ വിശ്വാസികളെ വിശ്വാസത്തിന്റെ പേര് പറഞ്ഞ് തല്ല് കൊള്ളിക്കുന്നതും കേസിൽ പ്രതിയാക്കുന്നതും രാഷ്ടീയ മുതലെടുപ്പിനും അത് വഴി സ്ഥാനമാനങ്ങൾ ഉറപ്പാക്കുന്നതിനും നെറികെട്ട സഭാ പ്രവർത്തനത്തിനുമാണ് എന്നത് വ്യക്തമായിയിരിക്കുന്നു.മലങ്കര സഭയില്‍ നിന്ന് പിരിഞ്ഞുപോയി 2002 മുതല്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലം വിഘടിത വിഭാഗത്തില്‍ നേതൃ തിരഞ്ഞെടുപ്പ് നടന്നില്ല.തിരഞ്ഞെടുപ്പ് നടത്തണമെന്നു ആവിശ്യപ്പെട്ടു യാക്കോബായ അല്‍മായ ഫോറം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
യേശു കൃസ്തുവിന്റെ പ്രതിരൂപമായി പ്രവൃത്തിക്കേണ്ട ഇടയന്മാർ സ്വന്തം ആടുകളെ കൊന്ന് ചോര കുടിക്കുന്നത് അത്യന്തം വേദനാജനകമാണ്.ആളുകളെ തമ്മിത്തല്ലിച്ച് അതിൽ നിന്ന് വീഴുന്ന ചോര ആർത്തിയോടെ നക്കിക്കുടിക്കുന്ന ചെന്നായ്ക്കളായ നേതാക്കന്മാരെ സാധാരണക്കാർ മനസ്സിലാക്കണം. ഇവരുടെ ഒക്കെ വാക്കുകളെ കേൾക്കുന്നവർ ഒരു നിമിഷം ചിന്തിക്കണം.ഇതുപോലുള്ള പേ കൂത്തുകാരെ സമൂഹത്തിന് മുന്നിൽ ഇനിയും തുറന്ന് കാണിക്കപ്പെടണം.
വലതുപക്ഷ – ഇടതുപക്ഷ രാഷ്ടീയത്തെ അവസരവാദപരമായി മാറി മാറി മുതലാക്കി സമൂഹത്തെ അധ:പതനത്തിലേക്ക് തള്ളിയിടുന്ന ഇതുപോലുള്ള കരിങ്കാലികളെ പൊതു സമൂഹവും രാഷ്ടീയ നേതൃത്വവും മനസ്സിലാക്കണം.
വിശ്വാസികളെ നിങ്ങൾ കരുതിയിരിക്കുക….ഇവരുടെ അടുത്ത ഇര നിങ്ങളാവാതിരിക്കാൻ …….!
https://ovsonline.in/latest-news/supreme-court-order/