ക്രിസ്തീയ ജീവമിത്ര : അവയവദാന ബോധവത്കരണ പരിപാടി P.C ജോർജ് MLA ഉദ്ഘാടനം ചെയ്തു.
പുത്തൂർ : മാധവശ്ശേരി സെന്‍റ് തേവോദോറോസ് ഓർത്തഡോൿസ് യുവജന പ്രസ്ഥാനത്തിന്‍റെ 2017 ലെ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന “ക്രിസ്തീയ ജീവമിത്ര ” ശ്രി. P.C ജോർജ് MLA ഉദ്ഘാടനം ചെയ്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പരിപാടിയുടെ ഭാഗമായി അവയവദാനത്തെ കുറിച്ചുള്ള വിവിധ ബോധവത്കരണ സെമിനാറുകൾ, ചർച്ച, ക്ളാസുകൾ, വിവിധ കാമ്പയിനുകൾ തുടങ്ങിയവയിലൂടെ അവയവദാതാക്കളെ കണ്ടെത്തുകയും അവരിൽ നിന്നും സമ്മതപത്ര സ്വീകരിക്കലുമാണ് ക്രിസ്തീയ ജീവമിത്ര എന്ന മിഷൻ പ്രവർത്തനത്തിലൂടെ മാധവശ്ശേരി യുവജനപ്രസ്ഥാനം ഉദ്ദേശിക്കുന്നത്.
പ്രശസ്ത വാഗ്മിയും കിഡ്‌നി ദാതാവും, കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രെസിഡന്റുമായ ഫാ.ഡേവിസ് ചിറമേൽ അവയവദാനത്തിന്‍റെ പ്രസക്തിയും ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. കൊല്ലം ഭദ്രാസന സെക്രട്ടറി റവ. ഫാ. സോള്‍ കോശി രാജു, യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ജോൺ ടി വര്ഗീസ് , പ്രാര്ഥനയോഗ ഭദ്രാസന വൈസ് പ്രസിഡന്റ് വെരി. റവ. ഫാ.M Y തോമസ്കുട്ടി കോർ എപ്പിസ്കോപ്പ , തെയോസ് പുരസ്‌കാരത്തിനു അർഹരായ തേവലക്കര ബെഥാന്യ ഭവൻ സാരഥികളായ സിസ്റ്റർ നിസ്സി, സിസ്റ്റർ മോണിക്ക , ഭദ്രാസനത്തിലെ മറ്റു വൈദിക സ്രേഷ്ടർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.