OVS - Latest NewsOVS-Kerala News

പരുമല പെരുന്നാൾ 26-ന് കൊടിയേറും; നവം. ഒന്നിന് തീർഥാടക സംഗമം

പരുമല ∙ പരിശുദ്ധ പരുമല തിരുമേനിയുടെ 115–ാമത് ഓർമപ്പെരുന്നാൾ 26-ന് ആരംഭിക്കും. അന്നു രണ്ടിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റും. മൂന്നിന് തീർഥാടനവാരം ബാവാ ഉദ്ഘാടനം ചെയ്യും. റവ. ഡോ. വൽസൻ തമ്പു സന്ദേശം നൽകും. അഞ്ചിന് യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലുള്ള 144 മണിക്കൂർ അഖണ്ഡപ്രാർഥന ആരംഭിക്കും. നവംബർ ഒന്നിനാണ് തീർഥാടകസംഗമം.

ഒന്നിന് 7.30-ന് ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസിന്‍റെ കാർമികത്വത്തിൽ കുർബാന. 10-ന് സന്യാസ സമൂഹം സമ്മേളനം ബാവാ ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി പ്രസംഗിക്കും. 2.30-ന് തീർഥാടകസംഗമവും പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്‍റെ സപ്തതി ആഘോഷ സമാപന സമ്മേളനവും. എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പ്രസംഗിക്കും. അഞ്ചിന് അഖണ്ഡ പ്രാർഥന സമാപനം. തുടർന്ന് പെരുന്നാൾ സന്ധ്യാനമസ്‌കാരം. എട്ടിന് ശ്ലൈഹീക വാഴ്‍വ്, 8.15ന് റാസ, 9.30 ധൂപപ്രാർഥന, ആശീർവാദം. 10-ന് സംഗീതാർച്ചന. പെരുന്നാൾ ദിനമായ രണ്ടിന് 8.30-ന് കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10.30-ന് കബറിങ്കൽ ധൂപപ്രാർഥന, 1.30-ന് ശ്രാദ്ധസദ്യ. 12-ന് എംജിഒസിഎസ്എം സമ്മേളനം ബാവാ ഉദ്ഘാടനം ചെയ്യും. വീണാ ജോർജ് എം.എൽ.എ പ്രസംഗിക്കും. രണ്ടിന് റാസ. മൂന്നിന് പെരുന്നാൾ കെ‍ാടിയിറങ്ങും.

വിദ്യാർഥി സംഗമം 27-ന്

27-ന് 10-ന് ഉപവാസധ്യാനവും മധ്യസ്ഥപ്രാർഥനയും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്യും. 2.30-ന് വിദ്യാർഥിസംഗമം തോമസ് മാർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ ബെന്യാമിൻ ക്ലാസ് നയിക്കും. നാലിന് ഗ്രിഗോറിയൻ പ്രഭാഷണം. 28-ന് രാവിലെ 7.30-ന് കുർബാന. ഡോ. ജോഷ്വ മാർ നിക്കോദീമോസ്. 10.30-ന് ബാലസമാജം നേതൃസമ്മേളനം ബാലാവകാശ കമ്മിഷൻ അധ്യക്ഷ ശോഭാ കോശി ഉദ്ഘാടനം ചെയ്യും. രണ്ടിന് ആരോഗ്യ സെമിനാറും സൗജന്യ നേത്രപരിശോധനാ ക്യാംപും ആർ. രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

യുവജനസംഗമം 29-ന്

29-ന് 8.30-ന് കുർബാന ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്. 10.30-ന് ബസ്‌ക്യാമ്മ അസോസിയേഷൻ സമ്മേളനം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. നാഗപൂർ സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ബിജേഷ് ഫിലിപ് പ്രസംഗിക്കും. രണ്ടിന് യുവജനസംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫാ. ടോം ഉഴുന്നാലിൽ അനുഗ്രഹപ്രഭാഷണം നടത്തും.

30-ന് 11-ന് ആയുർവേദ മെഡിക്കൽ ക്യാംപും സെമിനാറും. 2.30-ന് സഭയുടെ വിവാഹ സഹായ വിതരണം ബാവാ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജു പങ്കെടുക്കും. 31-ന് 7.30-ന് കുർബാന ഡോ. ജോസഫ് മാർ ദിവന്നാസിയോസ്. 10-ന് മർത്തമറിയം സമാജം സമ്മേളനം. 11-ന് പരിസ്ഥിതി സെമിനാർ. 2.30-ന് വിദ്യാർഥിസംഗമത്തിൽ ഡോ. സിറിയക് തോമസ് പ്രസംഗിക്കും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ് എന്നിവർ പരിപാടികൾ വിശദീകരിച്ചു. പെരുന്നാൾ പരിസ്ഥിതി സൗഹൃദമായിരിക്കും. സെമിനാരിയും പരിസരവും പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കും. പാതയോരങ്ങളിൽ ഭക്ഷണപ്പൊതികളും മറ്റും ഉപേക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

പരുമല പെരുന്നാൾ: രണ്ടിന് അവധി.

ആലപ്പുഴ ∙ പരുമല പള്ളി പെരുന്നാൾ പ്രമാണിച്ച് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ രണ്ടിനു കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

https://ovsonline.in/departed-spiritual-fathers/st-gregorios-of-parumala/

error: Thank you for visiting : www.ovsonline.in