മലങ്കരസഭാ ഭരണഘടന ചരിത്രം, രേഖകൾ, ഭേദഗതികൾ
1934-ലെ സഭാഭരണഘടനയുടെ നിർമ്മാണചരിത്രം, വിവിധ ഡ്രാഫ്റ്റുകൾ, 1934, 2012 പതിപ്പുകൾ, ഭേദഗതികൾ എന്നിവ സമാഹരിച്ചിരിക്കുന്ന ഗവേഷണ ഗ്രന്ഥം. സഭാഭരണഘടനയുമായി ബന്ധപ്പെട്ട എല്ലാ ചരിത്രരേഖകളും നിർമ്മാണ ചരിത്രവും പഠിക്കുക വഴി കാര്യങ്ങൾ മനസ്സിലാക്കി ആ ഭരണഘടനയ്ക്കു കീഴിൽ ‘ഒരിടയനും ഒരാട്ടിൻ കൂട്ടവുമായി ‘ ശാശ്വത സമാധാനത്തിലേയ്ക്ക് നീങ്ങുവാൻ ഈ ഗ്രന്ഥം ആഹ്വാനം ചെയ്യുന്നു.
അവതാരിക : ഡോ. യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്താ
“മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണം, പഠനം, വിലയിരുത്തല്‍ എന്നിവ ഈ ഗ്രന്ഥത്തിന്‍റെ പിന്നിലുണ്ട്. അത് ആദരിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമാണ്. പരാമര്‍ശ വിഷയത്തിലെ ഏറ്റവും പുതിയ ചോദ്യങ്ങള്‍ വരെ ഈ ഗ്രന്ഥത്തിന്‍റെ ഏടുകളില്‍ ഇടം നേടിയിട്ടുണ്ട് എന്നത് പ്രത്യേകതയാണ്. ഈ ഗ്രന്ഥം മലങ്കര സഭയുടെ ചരിത്രം പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും, പ്രത്യേകിച്ച് ഇപ്പോഴത്തെ ബ. കോടതി വിധികളുടെ വിശദാംശങ്ങള്‍, തെരുവിലുണ്ടാകുന്ന തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍, ഓര്‍ത്തഡോക്സ് സഭയുടെ ശരിയായ നിലപാടുകള്‍ ഒക്കെ അറിയാന്‍ ആഗ്രഹിക്കുന്ന നിഷപക്ഷമതിയായ ഏതൊരാള്‍ക്കും ഉപയോഗിക്കാവുന്ന അമൂല്യമായ ഒരു റഫറന്‍സ് ഗ്രന്ഥമാണിത് എന്ന് ഞാന്‍ നിസ്സംശയം പറയും.” – യൂഹാനോന്‍ മോര്‍ മിലിത്തോസ് മെത്രാപ്പോലീത്ത (അവതാരികയില്‍ നിന്നും)
കോപ്പികൾ MOC, MGOCSM ബുക്ക്സ്റ്റാളുകളിൽ ലഭ്യമാണ്, വില 200 രൂപ