അടച്ചാക്ഷേപം ; ആരോപണങ്ങൾ തെളിയിക്കപ്പെടുകയാണ് പ്രധാനമെന്ന് ഓർമ്മപ്പെടുത്തി വൈദീക സംഘം
പ്രതികരണം വൈകിപ്പോയി എന്ന് ആരും ചിന്തിക്കരുത്.ആരെയും സംരക്ഷിക്കേണ്ട കാര്യം ഇല്ലെന്നു ഫാ.തോമസ് വർഗീസ് അമയിൽ .അത് എത്ര ഉന്നത സ്ഥാനിക്കു എതിരെ ആയാലും തെറ്റ് ചെയ്തവർ ഉറപ്പായും ശിക്ഷിക്കപ്പെടണമെന്ന് സെന്റ് തോമസ് ഓർത്തഡോക്സ് വൈദീക സംഘം നിലപാടെടുത്തു. ഒരു വിശ്വാസിയുടെയും പരാതികൾ അവഗണിക്കപ്പെടരുത്. എന്നാൽ ഇപ്പോൾ നടക്കുന്നത് മുൻവിധികളോട് കൂടിയുള്ള അടച്ചാക്ഷേപമാണ്. ചില വൈദികർക്ക് എതിരെ ആരോപണങ്ങൾ മാത്രമേ ഇപ്പോൾ ഉണ്ടായിട്ടുള്ളൂ. അത് തെളിയിക്കപ്പെടണം. പരാതിക്കാരൻ ഇപ്പോൾ സപീപിച്ചിരിക്കുന്നത് സഭയെ ആണ്. എല്ലാ വിധ ഗൗരവ്വവും സഭ അതിന് നൽകി അന്വേഷണം തുടങ്ങി. ഇത് വരെ തെളിവുകൾ ഉണ്ടെന് അവകാശപ്പെടുന്നവർ അത് നൽകിയിട്ടില്ല.തെളിവ് നൽകാൻ കമ്മീഷൻ സമയം അനുവദിച്ചിട്ടുണ്ട്. തെളിവുകൾ നൽകട്ടെ ; ഇല്ലെങ്കിൽ പോലീസ് അധികാരികളെ സമീപിക്കട്ടെ. എന്നാൽ CNN പോലുള്ള ദേശീയ മീഡിയ പോലും ഒരു തെളിവിൻെറയും പിൻബലം ഇല്ലാതെ ഒരു മണിക്കൂർ ചർച്ച നടത്തുബോൾ ഇതിൽ ഒരു ഗൂഢാലോചന മണക്കുന്നു.
ഉണ്ടെന്നു അവകാശപ്പെടുന്ന ഹോട്ടൽ ബില്ല് കോപ്പി. ചാറ്റ് ഹിസ്റ്ററി ഒന്നും കാണിക്കാതെ എങ്ങനെ മീഡിയയ്ക്കു അത് കഴിയുന്നുവെന്നു വൈദീക സംഘം ജനറൽ സെക്രട്ടറി ഫാ.തോമസ് വർഗീസ് അമയിൽ ചോദിച്ചു . സഭയുടെ അവകാശത്തെ പറ്റിയും സുപ്രീംകോടതി വിധിയെ പറ്റിയുള്ള നിലപാടുകൾ,ചെങ്ങന്നൂർ പോലുള്ള നിലപാടുകൾ, കുമ്പസാരത്തെ എതിർക്കുന്ന വിഭാഗങ്ങൾ…ഇതിലും വർഗീയത കലർത്താൻ കിണഞ്ഞ് അഗ്രഹിക്കുന്ന എല്ലാവരും കൂടി പൗരോഹിത്യത്തെ ചവിട്ടി മെതിക്കുന്നു. ഒരു പോലീസുകാരനോ, വക്കീലോ, തെറ്റു ചെയ്താൽ എല്ലാ പോലീസുകാരും, വക്കീലന്മാരും തെറ്റുകാരൻ ആകുമോ? കേരളത്തിലെ മലയോര ഗ്രാമങ്ങളിലും, നോർത്ത് ഇന്ത്യയിലും നിസ്വാർത്ഥ സേവനം നടത്തുകയും രോഗം പോലൂള്ള അടിയതിര സാഹചര്യങ്ങളിൽ ഓടി എത്തുന്ന പുരോഹിതനെ തെറി വിളിക്കുബോൾ ചിലർക്ക് നല്ല സുഖം. നിങ്ങൾ എറിഞ്ഞു തകർക്കുന്ന പുരോഹിതർക്കും കുടുബം ഉണ്ടെന്നു മറക്കരുത്.
ചാരക്കേസ് പല്ലിളിച്ചു കാണിക്കുന്ന നാട്ടിൽ ആണ് നാം ജീവിക്കുന്നത്. ശശീദ്രൻ തിരികെ എത്തി മന്ത്രി അയ നാട്ടിൽ ആണ് നാം ജീവിക്കുന്നത്. ആരോപണങ്ങൾ ആരെപ്പറ്റിയും ഉണ്ടാകാം. തെളിയിക്കപ്പെടുക ആണ് പ്രധാനം. ആരോപണവിധേയരെ പ്രതികൾ എന്ന് നമ്മുടെ നീതിസാരം വിളിക്കാറില്ല. 2500 വൈദീകരെ ആരോപണങ്ങളിൽ തളർത്താൻ ആരും വിചാരിച്ചാലും കഴിയുകയില്ല. കുമ്പസാരം സെക്സ് കേൾക്കൽ ആണെന്ന് കണ്ടു പിടിച്ചത് സിനിമാക്കാരും പിന്നെ മഞ്ഞപിത്തം ബാധിച്ച ചില മഞ്ഞപ്പിത്തക്കാരും കൂടിയാണ്. കുമ്പസാരത്തിന്നു നൂറ്റാണ്ടുകളുടെ ചരിത്രം ഉണ്ട്. അനേകം അമ്മ പെങ്ങൾമാർ ഇവിടെ കുബസാരിക്കുന്നു. അവർ ആരും പീഡിപ്പിക്കപ്പെടുന്നില്ല. ആരോപണങ്ങളുടെ പെരുമഴ കാലത്ത് ഒലിച്ചു പോകുന്നവരോ, ഒളിച്ചോടുന്നവരോ, നിശംബ്ദത ആകുന്നവരോ അല്ല ഞങൾ. ദൈവം കൃപയിൽ മുറുകെ പിടിച്ചു സഭ ഏൽപിച്ച നിയോഗങ്ങൾ പൂർത്തീകരിക്കു മെന്ന് അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചു.