OVS - Latest NewsOVS-Kerala News

മലങ്കര സഭയിൽ സമാന്തര ഭരണത്തിന് ശ്രമം ; പാത്രിയർക്കീസിനെ പ്രതി ചേർത്ത് കേസ്

കോട്ടയം : മലങ്കര സഭയിൽ ഏകീകൃത ഭരണത്തിന് സുപ്രീം കോടതി വിധി ലംഘിച്ചു സമാന്തര ഭരണ നടപടികളുമായി മുമ്പോട്ട് പോകുന്ന കരീം പാത്രിയർക്കീസിനെയുൾപ്പടെ പ്രതി ചേർത്ത് കോട്ടയത്ത് ഹർജി.പരിശുദ്ധ സഭയുടെ 1064 പള്ളികളിൽ വിഘടിത വിഭാഗമായ യാക്കോബായ പക്ഷത്തിന്റെ ബദൽ കാതോലിക്ക പ്രവേശിക്കുന്നത് നിയമ വിരുദ്ധമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കാതോലിക്ക,മലങ്കര മെത്രാപ്പോലീത്താ തുടങ്ങിയ സ്ഥാനപ്പേരുകൾ ഉപയോഗിക്കുന്നത് തടയണമെന്നും ആവശ്യം.ഓർത്തഡോക്സ്‌ സഭാ വിശ്വാസികളാണ് ഹർജിയുമായി കോട്ടയം മുൻസിഫ് കോടതിയെ സമീപിച്ചത്.ഹർജി ഫയലിൽ സ്വീകരിച്ച കോടതി കക്ഷികൾക്ക് നോട്ടീസയച്ചു.

(ഇമേജിന് കടപ്പാട് : 24 ന്യൂസ് ചാനൽ )

error: Thank you for visiting : www.ovsonline.in