OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ്‌ സഭയ്ക്കുള്ള പൊതു സ്വീകാര്യതയിൽ വിറളി പൂണ്ട് യാക്കോബായ വിഭാഗം ; ഓവിഎസിന്റെ പേരിൽ വ്യാജ പ്രചാരണം

സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന ഓർത്തഡോക്സ്‌ സഭയുടെ നടപടിയിൽ വിറളി പിടിച്ചു യാക്കോബായ വിഭാഗം കുപ്രചാരണമായി രംഗത്ത് .സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ആശ പ്രവർത്തകരെ ആക്ഷേപിക്കുന്ന രീതിയിലാണ് യാക്കോബായ വിഭാഗം വ്യാജ വാർത്ത അഴിച്ചു വിട്ടിരിക്കുന്നത് ഓവിഎസിന്റെ പേരിലാണ് എന്നതാണ് ശ്രദ്ധേയം.

യാക്കോബായ സൈബർ ഹാൻഡിലുകൾ ഉപയോഗിച്ചാൽ ആരും തന്നെ മുഖവിലക്കെടുക്കില്ലെന്ന ധാരണയിലാണ് ഇക്കൂട്ടർ ഓർത്തഡോക്സ്‌ ലേബൽ ഉപയോഗിക്കുന്നത്.അത് തെറ്റാണെന്നു തെളിയിക്കുന്നതാണ് പ്രതികരണങ്ങൾ.ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകന്റെ (ഓവിഎസ്) ഓൺലൈൻ പത്രമായ ഓവിഎസ് ഓൺലൈൻ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ എതിരാളികളെ എത്രത്തോളം അലട്ടുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാവുകയാണ്.

error: Thank you for visiting : www.ovsonline.in