കണ്ടനാട് വെസ്റ്റ് ഭദ്രാസനദിനാഘോഷം ; സ്വാഗതസംഘം ഓഫീസ് പ്രവർത്തനം തുടങ്ങി
കൊച്ചി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനവും കുടുംബ സംഗമവും വരവേൽക്കുന്നതിനായുള്ള ഒരുക്കങ്ങൾക്ക് തുടക്കമിട്ട് കണ്ടനാട് തലപ്പള്ളിയിൽ സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. കണ്ടനാട് വി. മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രൽ വികാരി വെരി. റവ. ഐസക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസ് പൂവത്തിങ്കൽ, കണ്ടനാട് പള്ളി സഹ വികാരി ഫാ. ബേസിൽ ജോർജ് മാളിക്കകുഴിയിൽ, മലങ്കര സഭ മാനേജിംഗ് കമ്മിറ്റിയംഗം ശ്രീ. V K വർഗീസ്, Adv. K V സാബു, ശ്രീ. തമ്പി തുടിയൻ, ഇടവക ട്രസ്റ്റി മാരായ ശ്രീ. ബ്രീസ്, ശ്രീ റോയി എന്നിവർ പ്രസംഗിച്ചു. ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ആത്മീയ സംഘടന ഭാരവാഹികൾ ഇടവക വിശ്വാസികൾ എന്നിവർ സംബന്ധിച്ചു.
ഭദ്രാസന ദിനാഘോഷം 2025 മാർച്ച് മാസം രണ്ടാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 3pm മുതൽ ചരിത്രപ്രസിദ്ധമായ കണ്ടനാട് പള്ളി അങ്കണത്തിൽ നാലാം മാർത്തോമൻ നഗറിൽ നടത്തപ്പെടും. ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. സക്കറിയ മാർ സേവേറിയോസ് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം; മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മോർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. പാലാ രൂപത അധ്യക്ഷൻ മാർ. ജോസഫ് കല്ലറങ്ങാട്ട് മുഖ്യാതിഥിയായിരിക്കും. സഭ സ്ഥാനികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സമ്മേളനത്തിൽ സംബന്ധിക്കും.
ഏവർക്കും ചരിത്രപ്രസിദ്ധമായ കണ്ടനാട് പള്ളിയിലേക്ക് സ്വാഗതം .