സമാധാനകാംക്ഷികള്‍ക്ക് പാത്രിയര്‍ക്കീസിന്‍റെ ഇരുട്ടടി : യാക്കോബായ ഗ്രൂപ്പിന് പൂര്‍ണ്ണ പിന്തുണ
സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് പാത്രിയർക്കീസ് വിഭാഗം. എറണാകുളം സമ്മേളനത്തില്‍ ഭൂരിപക്ഷം വരുന്ന മദ്യപന്മാരെ ഇളക്കി വിടാന്‍ കുറെ തള്ളുകളും കോടതിയലക്ഷ്യ പമാര്‍ശങ്ങളും നിറഞ്ഞത് ആയിരുന്നു. രാജ്യത്തെ പരമോന്ന കോടതിയെ വെല്ലുവിളിച്ച പ്രഖ്യാപനം ബസേലിയസ് തോമസ് പ്രഥമൻ നടത്തിയത്. “സുപ്രീം കോടതി ജഡ്ജിമാർ പള്ളി പണിതിട്ടുണ്ടെങ്കിൽ ആ പള്ളികൾ സുപ്രീം കോടതിക്ക് ഏറ്റെടുക്കാം. സർക്കാർ പള്ളി പണിതിട്ടുണ്ടെങ്കിൽ ആ പള്ളികൾ സർക്കാരിന് ഏറ്റെടുക്കാം അല്ലാതെ വിശ്വാസികൾ പണിത പള്ളികൾ ഏറ്റെടുക്കാൻ സുപ്രീം കോടതിയോ സർക്കാരോ വിചാരിച്ചൽ ഞങ്ങൾ സമ്മതിക്കില്ല“
വിവാഹ മോചന കേസിൽ വിധി പറയുമ്പോൾ കുട്ടി അമ്മയുടെ കൂടെ പോകണമെന്ന് കോടതി വിധിച്ചു, അപ്പോൾ അച്ഛൻ ” അതു പറ്റില്ല കോടതിയല്ലല്ലോ ആ കുട്ടിയെ ഉണ്ടാക്കിയത് ഞാനല്ലെ… അതുകൊണ്ട് തന്നെ കോടതിയല്ല ഞാനാണ് തീരുമാനിക്കേണ്ടത്.” കോടതിയോ ജഡ്ജിയോ ഉണ്ടാക്കിയ കുട്ടികളെ വിട്ട് കൊടുക്കും – തോമസ് പ്രഥമനെ സോഷ്യല്‍ മീഡിയ കണ്ഠം വഴി ഓടിച്ചു.
2017 ജൂലായ് മൂന്നിലെ കോടതി വിധിയെ പരസ്യമായി പരിഹസിക്കുകയായിരുന്നു. പള്ളികൾ യാക്കോബായ വിഭാഗം കൈയേറുമെന്ന സൂചനയും നല്‍കി.ഫലത്തിൽ രാജ്യത്തെ പരമോന്നത കോടതിയെയും ജനാധിപത്യ സർക്കാർ സംവിധാനങ്ങളെയും അവഹേളിക്കുകയായിരുന്നു.സമ്മേളന ‘ലഹരി’ ആക്രമണത്തിലായിരുന്നു കലാശിച്ചത്. പൊലീസ് സംവിധാനങ്ങളെയും നാട്ടുകാരെയും ഉളപ്പടെ ആക്രമിച്ചായിരുന്നു പ്രഖ്യാപനം നടത്തിയത്. നാരദ ന്യൂസ് സംഘത്തെ കൈയേറ്റം ചെയ്തെന്നു പരാതിയുണ്ട്.
വീഡിയോ കോണ്‍ഫിറന്‍സില്‍ ‘ദേവലോകം’ അവഹേളിച്ച പാത്രിയര്‍ക്കീസ് അറബി സംസ്കാരം കാണിച്ചുവെന്ന് വിലയിരുത്തല്‍. മുന്‍ പാത്രിയര്‍ക്കീസുമാരെക്കാള്‍ തന്ത്രശാലിയാണെന്ന് വ്യക്തമായി. ഇത്തരം കുത്സിതശ്രമങ്ങളിലൂടെ സഭാ സമാധാനത്തിനായി ശ്രമിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കല്‍ മാത്രമായിരിന്നു പാത്രിയര്‍ക്കീസിന്‍റെ ഗൂഡലക്ഷ്യം. ഒരു പരിധിവരെ അതില്‍ വിജയിക്കുകയും ചെയ്തു. പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ജനകീയ പിന്തുണ ആര്‍ജ്ജിക്കാന്‍ നല്‍കിയ ആഹ്വാനങ്ങള്‍ പേപ്പറില്‍ ഒതുങ്ങിയതായി സമാധാനകാംക്ഷികള്‍ പറഞ്ഞു. പരിശുദ്ധ കാതോലിക്ക ബാവ ആശംസകള്‍ അറിയിച്ചു എഴുതിയ കത്തിന് നാളിതുവരെ മറുപടി നല്‍കിയില്ല. മുന്നറിയിപ്പുകളെ അവഗണിച്ചു തര്‍ക്കമുള്ള ദേവാലയങ്ങളില്‍ പ്രവേശിച്ചത് അനൌചിത്യമായെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ത്യയിലെ നിയമങ്ങളോട് പുച്ഛമാണെന്ന് വിധിക്ക് ശേഷമുള്ള പ്രതികരണങ്ങളില്‍ വെളിവായി.പ്രത്യക്ഷത്തില്‍ കോടതി വിധി അംഗീകരിക്കില്ലെന്ന് പറഞ്ഞു വയ്ക്കുന്നു.
അതേസമയം,സമ്മേളനത്തിന്‍റെ ഫെയിസ്ബുക്ക് ലൈവ് ലിങ്കുകള്‍ അപകടം മണത്ത് വിവിധ മാധ്യമങ്ങള്‍ പിന്‍വലിച്ചിരിക്കുകയാണ്.