അനധൃത ഷെഡ്ഡുകൾ പള്ളികളായി വ്യാജ രേഖയുണ്ടാക്കുന്നു ; യാക്കോബായ കണക്കെടുപ്പ് നിയമക്കുരുക്കിലേക്ക്
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ്
തൊടുപുഴ:സർക്കാർ അനുമതി ഇല്ലാതെ പണിത പള്ളികളിൽ തഹസിൽദർമാർ പോയി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ഔദ്യോഗിക ദേവാലയം എന്ന രീതിയിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെയാണ് അവ പലതും പണിതിട്ടുള്ളത്. അതിനാൽ യാക്കോബായ പള്ളികളുടെ പേര് കൊടുത്തു ഇടവക അംഗ ബലം ഔദ്യോഗികമായി അറിയിക്കുവാൻ സാധ്യമല്ല എന്ന റവന്യൂ ഉദ്യോഗസ്ഥർ പലരും നിലപാട് എടുത്തപ്പോൾ അവയൊക്കെ ലിസ്റ്റ് ചെയ്തു എടുത്തുകൊള്ളാൻ ആണ് സർക്കാർ നിർദേശം. ഏകപക്ഷീയമായി യാക്കോബായ വിഭാഗത്തിന് വേണ്ടി സർക്കാർ സമ്മർദ്ദപ്പെടുത്തുന്നു എന്ന് ഉദ്യോഗസ്ഥരും പറഞ്ഞ് തുടങ്ങി. പ്രത്യേകിച്ച് റവന്യു നയരേഖ -ചട്ടങ്ങൾക്ക് വിരുദ്ധമായി കാര്യങ്ങൾ ചെയ്യുവാൻ സർക്കാർ പ്രേരിപ്പിക്കുന്നു. അതിനാൽ തന്നെ ഈ റിപ്പോർട്ടിന്മേൽ മറ്റു നിയമപോരാട്ടവും, കുരുക്കും സർക്കാർ നേരിടേണ്ടി വരും എന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. സർക്കാർ രേഖ വെച്ചു ഒരാൾ ഏതു ഡിനോമിനേഷനിൽ ഉൾപ്പെടും എന്നു പറയാൻ ആവില്ല ഒരാൾക്ക് എപ്പോൾ വേണമെങ്കിലും തന്റെ വ്യക്തിപരമായ നിലപാട് ഇരു വിഭാഗത്തിലേക്കും മറാം എന്നിരിക്കെ അതാതു വികാരിമാർ അല്ലാതെ സർക്കാർ ഉദ്യോഗസ്ഥർ എങ്ങനെ അവരുടെ ജാതി സ്റ്റാറ്റസ് തീരുമാനിക്കും, ഇരു വിഭാഗവും സമർപ്പിക്കുന്ന ലിസ്റ്റിൽ ഒരേ വീടുകൾ, മെംബേർസ് പേര് വിവരങ്ങൾ വരുന്നു എന്നതാണ് ഉദ്യോഗസ്ഥരുടെ പ്രശ്നം.
മതം മാറ്റം ഇവിടെ നടക്കുന്നില്ല മറിച്ചു ഒരു മതത്തിലെ ഔദ്യോഗിക അംഗീകൃത ഡെനോമിനേഷനു(സിറിയൻ ഓർത്തഡോൿസ് (ജേക്കബിറ്റ്) ഓർ ഓർത്തഡോൿസ് സിറിയൻ എന്നേ സ്റ്റാറ്റസ് നൽകാൻ സാധിക്കൂ, സംവരണ നിയമഭേദഗതി നിയമത്തിലും അങ്ങനെയാണ് യാക്കോ ബായ എന്ന് ഔദ്യോഗിക രേഖ നൽകിയാൽ പുതിയ സംവരണ നിയമത്തെയും അതു പ്രതിസന്ധിയിൽ ആക്കും ഒരു ഔദ്യോഗിക ഡെനോമിനേഷന് ഉള്ളിലെ ഇരു വിഭാഗങ്ങൾ തമ്മിൽ മാത്രമാണ് തർക്കം. ഒരു വില്ലേജ്/പഞ്ചായത്ത് സമിതിയിൽ വിരുദ്ധ അഭിപ്രായം ഉണ്ടായാൽ രണ്ടു വില്ലേജ്, രണ്ടു പഞ്ചായത്ത് എന്ന് പറയാൻ സാധിക്കുമോ അതുപോലെയാണ് ഒരു ട്രസ്റ്റ് എന്ന നിലയിൽ പള്ളികളുടെ സ്ഥിതി വിവരം കണക്കു എടുക്കുമ്പോൾ നടക്കുന്ന പ്രതിസന്ധി.
മറ്റൊരു പ്രധാന പ്രശ്നം സിവിൽ കോടതികൾ ഡിക്രീ നൽകി വിധി നടപ്പാക്കിയ പള്ളികൾ എങ്ങനെ ഉദ്യോഗസ്ഥർ ഓർത്തഡോൿസ് /യാക്കോബായ പള്ളികൾ എന്ന രീതിയിൽ തരം തിരിക്കും എന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. ഈ ഉത്തരവ് പുന:പരിശോധിക്കേണ്ടി വരും എന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. അംഗീകരമില്ലാത്ത പള്ളികൾക്ക് വേണ്ടി പോലും ഈ ദിവസങ്ങളിൽ തലങ്ങും വിലങ്ങും പരിശോധിച്ച് ലിസ്റ്റ് നൽകാൻ താഹസിൽദർ മാർ ഉൾപ്പടെ പായുകയാണ്. ഇവയൊക്കെ പള്ളിയായി സുപ്രീം കോടതിയിൽ സർക്കാർ രേഖ സമർപ്പിച്ചാൽ ഇവയൊക്കെ എങ്ങനെ പള്ളികൾ ആയി പണിയാൻ സർക്കാർ (ജില്ലാ കല്ക്ടർ )അനുമതി കൊടുത്തു എന്ന അടിസ്ഥാനത്തിൽ ആരെങ്കിലും കേസിനു പോയാൽ അതു സർക്കാരിന് വലിയ തലവേദന ആകും മാത്രമല്ല ഇപ്പോൾ യാക്കോബായ വിഭാഗത്തിന് വേണ്ടി പണിയെടുക്കാൻ പറയുന്ന സർക്കാരിന്റെ രാഷ്ട്രീയ താല്പര്യം അവർക്കു വേണ്ടി തുടർന്നും സർക്കാർ കേസ് നടത്തണ്ട അവസ്ഥയിൽ എത്തും, അതു ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതം സൃഷ്ടിക്കും അംഗീകാരം ഇല്ലാത്ത പള്ളികൾ സർക്കാർ ഒരു കോടതി രേഖ ആക്കുന്നത് വലിയ നിയമകുരുക്കു സർക്കാരിനും റവന്യൂ വകുപ്പിനും തലവേദന ആകും, ആരാധന ആലയങ്ങൾ നിർമ്മിക്കുന്നത് സംബന്ധി ച്ചു നിരവധി സുപ്രീം കോടതി -ഹൈക്കോടതി വിധികൾ നിലനിൽക്കുമ്പോൾ ആണ് അതിനെ മറികടന്നു ലിസ്റ്റ് സമർപ്പിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതർ ആവുന്നത്.സർക്കാർ യാക്കോ ബായ പക്ഷത്തിനു വേണ്ടി നിർബന്ധ ബുദ്ധി കാണിക്കുന്നുഎന്നും ഉദ്യോഗസ്ഥർ നിശബ്ദ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.